Latest NewsCricket

ഏഷ്യാ കപ്പ് : ഇന്ത്യയുടെ ബൗളിങ്ങിന് മുന്നിൽ പിടിച്ച് നിൽക്കാനാകതെ ബംഗ്ലാദേശ്

174 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ മറികടക്കുമെന്നു നിസംശയം പറയാം.

ദുബായ്: ഏഷ്യാ കപ്പിൽ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ബൗളിങ്ങിന് മുന്നിൽ പിടിച്ച് നിൽക്കാനാകതെ ബംഗ്ലാദേശ്. രവീന്ദ്ര ജഡേജ(4 വിക്കറ്റ് ), ഭുവനേശ്വര്‍കുമാർ(3 വിക്കറ്റ് ),ബൂംമ്ര(3 വിക്കറ്റ്) എന്നിവരുടെ തകർപ്പൻ ബൗളിങ്ങിൽ 49.1 ഓവറില്‍ 173 റണ്‍സെടുക്കാനെ ബംഗ്ലാദേശിനു കഴിഞ്ഞൊള്ളൂ.  174 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ മറികടക്കുമെന്നു നിസംശയം പറയാം.

ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസിനെ(7) ഭുവനേശ്വര്‍ കുമാറും നസിമുള്‍ ഹൊസൈന്‍ ഷാന്റോ(7)യെ ബൂംമ്രയും ഔട്ടാക്കിയതോടെ ബംഗ്ലാദേശ് തുടക്കത്തിൽ തന്നെ തകർച്ചയിലേക്ക് വീണു. പിന്നീട് എത്തിയ ഷക്കീബ് അല്‍ ഹസനെയും മുഷ്ഫീഖുര്‍ റഹീമിനെയും പുറത്താക്കിയതോടെ രവീന്ദ്ര ജഡേജ ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി. പിന്നീട് മെഹ്ദി ഹസനും(42) മഷ്റഫി മൊര്‍ട്ടാസയും(26)മാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്കോറിലെത്തിക്കാൻ സാഹായിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button