Latest NewsNattuvartha

വെറൈറ്റി തണ്ണി മത്തന്‍ കണ്ട് ഞെട്ടി ഒരു കുടുംബം; പുറത്തേക്കൊഴുകുന്നത് നുരയും പതയും

കായംകുളം: കാശ് കൊടുത്ത് വാങ്ങിയ വെറൈറ്റി തണ്ണിമത്തങ്ങ കണ്ട് ഞെട്ടിയിരിക്കുകയാണ് ഒരു കുടുംബം. തണ്ണിമത്തന്‍ മുറിച്ചപ്പോള്‍ അസഹ്യമായ ദുര്‍ഗന്ധത്തോടുകൂടി നുരയും പതയുമാണ് പുറത്തേക്ക് ഒഴുകി വരുന്നത്. കാര്യമെന്തെന്ന് മനസിലാകാതെ ഞെട്ടിയിരിക്കുകയാണ് വീട്ടുകാര്‍.

ഇലിപ്പക്കുളം സ്വദേശി സിദ്ദിക്ക് വാങ്ങിയ തണ്ണിമത്തനില്‍ നിന്നാണ് ഈ അത്ഭുത പ്രതിഭാസം. വീട്ടിലെത്തി മുറിച്ച തണ്ണിമത്തങ്ങയില്‍നിന്ന് വരുന്നത് കടുത്ത ദുര്‍ഗന്ധമുള്ള പതയും നുരയുമാണ്.

കായംകുളത്തെ പൊലീസ് സ്റ്റേഷന് സമീപമുള്ള പഴക്കടയില്‍ നിന്ന് വാങ്ങിയ തണ്ണിമത്തനിലാണ് ഇങ്ങനെ കണ്ടത്. ഈ വെറൈറ്റി മത്തങ്ങ ഒന്നു കാണാന്‍ സിദ്ദിക്കിന്റെ വീട്ടിലെത്തുന്നവരും കുറവല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button