കൊച്ചി : കന്യാസ്ത്രീയുടെ പീഡന പരാതി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധർ രൂപതയുടെ ചുമതലകളിൽ നിന്നും താത്കാലികമായി നീക്കി. പകരം മുംബൈയുടെ അതിരൂപത സഹ മെത്രാനായ സഛ് ആഗ്നെലോ റൂഫിനോ ഗ്രേഷ്യസിനായിരിക്കും പകരം ചുമതല. ബിഷപ്പ് ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്നു കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദില്ലിയിലെ വത്തിക്കാന്‍ കാര്യാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണവുമായി സഹകരിക്കേണ്ടതുണ്ട്. അതിനായി തനിക്ക് കേരളത്തിലേക്ക് പോകണമെന്നും ഈ സാഹചര്യത്തില്‍ ബിഷപ്പിന്‍റെ ചുമതലകള്‍ മറ്റാര്‍ക്കെങ്കിലും നല്‍കണം എന്നുമാണ് ബിഷപ്പ് കത്തില്‍ ആവശ്യപ്പെട്ടത്.
Post Your Comments