ആലപ്പുഴ: ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ ഏറ്റെടുക്കാന്‍ തീരുമാനം. കെഎസ്ആര്‍ടിസി ഡിപ്പോകളിലെ 23 ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളാണ് ഇനി കുടുംബശ്രീ ഏറ്റെടുക്കുന്നത്.
ആകെ 69 പേരെയാണ് കുടുംബശ്രീ ഇതിനായി നിയോഗിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിവിധ ജില്ല മിഷന്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍ക്ക് കഴിഞ്ഞ ദിവസം ലഭിച്ചു. യാത്രക്കാര്‍ക്ക് ടിക്കറ്റും സീറ്റ് റിസര്‍വേഷന്‍ കൂപ്പണുകളും നല്‍കുന്നത് ഇനി കുടുംബശ്രീ നിയമിക്കുന്ന ജീവനക്കാരാരായിരിക്കും ബസ്സ് സ്‌റ്റേഷനുകളില്‍ കൗണ്ടറിനുള്ള സ്ഥലവും, വൈദ്യുതി ചാര്‍ജ്ജും കോര്‍പ്പറേഷന്‍ ഒരുക്കും. കമ്പ്യൂട്ടര്‍ മുതല്‍ പ്രിന്റര്‍ വരെയുള്ള സൗകര്യങ്ങള്‍ കുടുംബശ്രീയാണ് വഹിക്കുക. മൂന്ന് ശതമാനം മുതല്‍ നാല് ശതമാനം വരെ കമ്മീഷനാണ് കുടുംബശ്രീ ജില്ല മിഷന് ലഭിക്കുക.
കോയമ്പത്തൂര്‍, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിങ്ങളിലെ അഞ്ച് അന്തര്‍ സംസ്ഥാന കൗണ്ടറുകളിലും ഇനി കുടുംബ ശ്രീ ജീവനക്കാരാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ജീവനക്കാരെ കണ്ടെത്തി നിയമിക്കുന്നതിനുള്ള നടപടികള്‍ കുടുംബശ്രീ നേരത്തെ തന്നെ പൂര്‍ത്തീകരിച്ചിരുന്നു.
പാലക്കാട് ജില്ലയില്‍ വെച്ച് നടത്തിയ പരിശീലനത്തില്‍ യോജിച്ചവരെ തിരഞ്ഞെടുത്തു കഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ്, തിരുവനന്തപുരം, കൊട്ടാരക്കര, കോട്ടയം, മാന്നാര്‍, വൈറ്റില- എറണാകുളം, തൃശ്ശൂര്‍- ഗുരുവായൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, കല്‍പ്പറ്റ, ബത്തേരി, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് കുടുംബശ്രീ കൗണ്ടറുകള്‍ തുടങ്ങുന്നത്.
Post Your Comments