Latest NewsIndia

ദർശനം പുണ്യം സ്പർശനം പാപം, നീലകുറിഞ്ഞിയെ തൊട്ടാൽ പിഴ അയ്യായിരം രൂപ

നീലകുറിഞ്ഞി പറിച്ചെടുക്കുന്നവര്‍ക്ക് 5000 രൂപ പിഴയെന്ന് ജില്ലാഭരണകൂടം

ഗൂഡല്ലൂര്‍: ദർശിച്ചോളൂ പക്ഷേ സ്പർശിക്കരുത് . ഊട്ടി-മസിനഗുഡി പാതയിലെ കല്ലട്ടി ചുരത്തില്‍ നീലകുറിഞ്ഞി പറിച്ചെടുക്കുന്നവര്‍ക്ക് അയ്യായിരം രൂപ പിഴ ചുമത്തുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

ഇതുസംബന്ധിച്ച് ജില്ലാഭരണകൂടം ഈ മേഖലയില്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. സോളട വനത്തിലും കല്ലട്ടി ചുരത്തിലുമാണ് നയന മനോഹരമായ നീലകുറിഞ്ഞി പൂത്തിരിക്കുന്നത്. നീലക്കുറിഞ്ഞി പൂത്തതോടെ ഇത് കാണാനെത്തുന്നവരും ഏറെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button