NattuvarthaLatest NewsKerala

നീലക്കുറിഞ്ഞിയല്ല നീലവാകയാണ് ഇപ്പോള്‍ ഇടുക്കിയിലെ താരം

കട്ടപ്പന : ഇടുക്കിയിലെ തേയിലത്തോട്ടങ്ങളും തണുപ്പും മലനിരകളുമൊക്കെ ഏതൊരു സഞ്ചാരിയേയും ഹരം കൊള്ളിക്കുന്നതാണ്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി മൂന്നാറിനെ ലോകപ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമാക്കികഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ നീലക്കുറിഞ്ഞിയല്ല ഈ മലമേഖലകളില്‍ നീലചാര്‍ത്തതിക്കുന്നത്.

കണ്ണിനും മനസിനും കളിരുനല്‍കി അഞ്ചു നാടന്‍ മലനിരകളില്‍ നീല വാകകള്‍ പൂത്തുലഞ്ഞുനില്‍ക്കുകയാണിവിടെ. വയലറ്റ് വര്‍ണ്ണം തീര്‍ത്ത നീല വാകമരങ്ങള്‍ കണ്ണന്‍ദേവന്‍ മലനിരകള്‍ക്കാണ് ചാരുത പകരുന്നത്. പശ്ചിമഘട്ട മേഖലയില്‍ അപൂര്‍വ്വ ഇടങ്ങളില്‍ മാത്രം കാണുന്ന വൃക്ഷമാണിത്. സമുദ്രനിരപ്പില്‍ നിന്നും 1460 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കണ്ണന്‍ദേവന്‍ മലനിരകളിലെ ഏകദേശം1000 മീറ്റര്‍ വരെ ഉയരമുള്ള മൂന്നാര്‍, മറയൂര്‍, പള്ളിവാസല്‍, വാഗുവരെ എന്നിവിടങ്ങളിലാണ് നീലവാകപ്പൂക്കള്‍ വസന്തം തീര്‍ക്കുന്നത്. ഇലകള്‍ കൊഴിഞ്ഞതിനാല്‍ പൂക്കള്‍കൊണ്ട് പൊതിഞ്ഞിരിക്കുകയാണ് വാകമരങ്ങള്‍.

ഏപ്രില്‍, മെയ് വിനോദ സഞ്ചാര സീസണില്‍ മൂന്നാര്‍ എത്തുന്ന സ്വദേശികളും വിദേശികളുമായ സഞ്ചാരികളെ വരവേല്‍ക്കുന്നത് നീല വാകയുടെ വര്‍ണ്ണ കാഴ്ചയാണ്. കാഴ്ചയുടെ മനോഹാരിത കണ്ട് മതിയാകുന്നില്ലെന്നാണ് ഇവിടെയെത്തുന്ന സഞ്ചാരികള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button