മുംബൈ: ജെറ്റ് എയര്‍വെയ്സ് വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം ഒഴുകി. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം ആർക്കും മനസിലായില്ല. യാത്രക്കാർ ആകെ പരിഭ്രാന്തരായി. ചിലർക്ക് ശ്വാസം പോലും എടുക്കാൻ കഴിയാതെയായി. മുംബൈ-ജയ്പുര്‍ ജെറ്റ് എയര്‍വെയ്സ്മുംബൈ-ജയ്പുര്‍ ജെറ്റ് എയർവെയ്സിലായിരുന്നു സംഭവം. മര്‍ദം നിയന്ത്രിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ കാബിന്‍ ക്രൂ മറന്നതിനെത്തുടര്‍ന്നാണ് മര്‍ദത്തില്‍ വ്യത്യാസം ഉണ്ടാക്കുകയായിരുന്നു.
ഇന്ന് പുലർച്ചയോടെ ഡബ്ലു 697 വിമാനത്തിലായിരുന്നു സംഭവം. മര്‍ദം താണതിനെത്തുടര്‍ന്ന് ഓക്‌സിജന്‍ മാസ്‌ക്കുകള്‍ പുറത്തുവരികയും ചെയ്തു. 166 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരിന്നത്. ഇതില്‍ 30 പേരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വന്നു. നിരവധിപ്പേര്‍ക്ക് തലവേദനയും അനുഭവപ്പെട്ടു.ഇതേത്തുടര്‍ന്ന് വിമാനം മുംബൈയ്ക്ക് തിരിച്ചു വിട്ടു. കൃത്യവിലോപം കാട്ടിയ ജീവനക്കാരെ ജോലിയില്‍ നിന്ന് നീക്കിയതായും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതർ പ്രതികരിച്ചു.
Post Your Comments