കുവൈറ്റ് : വെള്ളത്തിന്റെ ദുരുപയോഗം തടയാൻ കർശന നടപടിക്കൊരുങ്ങി കുവൈറ്റ്. ഇതിനായി ഫത്‌വ- നിയമനിർമാണ വകുപ്പിന്റെ ശുപാർശ തേടിയെന്ന് ജലം-വൈദ്യുതി മന്ത്രാലയത്തിലെ ഊർജ കാര്യക്ഷമതാ-നിയന്ത്രണ വിഭാഗം ഡയറക്ടർ ഇഖ്ബാൽ അൽ തായർ അറിയിച്ചു. വെള്ളം വീടുകളും കെട്ടിടങ്ങളും കഴുകാൻ നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നവർക്കു പിഴ ചുമത്താനാണ് ആലോചന എന്നാണ് വിവരം.
ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കാനാണു ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ജലം-വൈദ്യതി നിയന്ത്രണത്തിനും,ബോധവത്കരണത്തിനു മന്ത്രാലയം കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളുടെ സഹകരണവും അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടാതെ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗം കുറയ്ക്കുന്നതിന് വീടുകളിലെ സംവിധാനങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുന്നതും പരിഗണയുണ്ട്.
Post Your Comments