ഭോപ്പാല്‍ : വീടുകളില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ നീക്കണമെന്ന ഹൈക്കോടതി ഉത്തരവ്. മധ്യപ്രദേശിലാണ് സംഭവം. പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎഐ)പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും ചിത്രങ്ങള്‍ സ്ഥാപിച്ചിരുന്നു.
ഇതിനെതിരായി നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇടപടെല്‍ ഉണ്ടായിരിക്കുന്നത്. ഡിസംബര്‍ 20 ന് മുമ്പായി പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളില്‍ നിന്ന് പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ചിത്രങ്ങള്‍ മാറ്റണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.
മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോര്‍ ബെഞ്ചിന്റെതാണ് ഈ സുപ്രധാന ഉത്തരവ്. സഞ്ജയ് യാദവ്, വിവേക് അഗര്‍വാള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പദ്ധതി പ്രകാരം പൊതുജനങ്ങള്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന വീടുകളില്‍ ഒരു രാഷ്ട്രീയ നേതാക്കാന്‍മാരുടേയും പേരോ ചിത്രങ്ങളോ ഉണ്ടാവാന്‍ പാടില്ലെന്നും കോടതി ഉത്തരിവിട്ടിട്ടുണ്ട്. നിലവിലെ ചിത്രങ്ങള്‍ മാറ്റാന്‍ മൂന്ന് മാസത്തെ സമയമാണ് കോടതി നല്‍കിയിരിക്കുന്നത്.
Post Your Comments