തിരുവനന്തപുരം: പീഡനക്കേസിലെ പ്രതി ആരായാലും സര്‍ക്കാരില്‍ നിന്ന് ഒരാനുകൂല്യവും ലഭിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്നും വെെദികനായാലും മുക്രിയായാലും സംരക്ഷിക്കില്ലെന്നും ബിഷപ്പിനെതിരെ ഇപ്പോള്‍ ഉയര്‍ന്ന് വരുന്നത് സമര കോലാഹലങ്ങളാണെന്നും സമരത്തിന് പിന്നില്‍ സങ്കുചിത താത്പര്യക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കന്യാസ്ത്രീയുടെ ലൈംഗികപീഡന പരാതിയിന്മേല് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്‍ തീരുമാനം നീളുകയാണ്. ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ അന്വേഷണസംഘം അവസാനിപ്പിച്ചു.
Post Your Comments