തിരുവനന്തപുരം: കെപിസിസി ഭാരവാഹികളെ തെരഞ്ഞെടുത്തതില്‍ തനിക്ക് യാതൊരു അതൃപ്തിയില്ലെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി കളത്തില്‍ ഇറങ്ങുമെന്നും കെ. സുധാകരന്.
കരുത്തായും കൈത്താങ്ങായും യുവാക്കള്‍ ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ വെല്ലുവിളിയാണ് തനിക്ക് ലഭിച്ചതെന്നും . സിപിഎമ്മിനെതിരെയും ബിജെപിക്കെതിരെയും യുവമനസുകളെ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കെപിസിസി ഭാരവാഹികളെ തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡിന്റെ തീരുമാനത്തോട് ഭിന്ന അഭിപ്രായമില്ല. ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Post Your Comments