വടകര: വടകരയുടെ പ്രധാന ജല സ്രോതസ്സായ ഗുളികപ്പുഴ വറ്റി വരളുന്നു. പുഴയില്‍ നിന്ന് ക്രമാതീതമായി വെള്ളം ഒലിച്ചു പോയി വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.ഡിസംബറാകുന്നതോടെ കോഴിക്കോട് ജില്ലയില്‍ കടുത്ത ജല ക്ഷാമം നേരിട്ടേക്കാമെന്ന് ആശങ്ക നിലനില്‍ക്കുന്നു.
പ്രളയകാലത്ത് കരകവിഞ്ഞൊഴുകിയ ഗുളികപ്പുഴയാണ് ഇപ്പോള്‍ വെള്ളമില്ലാതായിരിക്കുന്നത്. സാധാരണ താഴുന്നതിലും അഞ്ചടി അധികം താഴ്ന്നിരിക്കുകയാണ് ഗുളികപ്പുഴ.
വടകരയിലേക്കും സമീപ സ്ഥലങ്ങളിലേക്കും വാട്ടര്‍ അതോറിറ്റി വെള്ളമെടുക്കുന്നത് ഇവിടെ നിന്നാണ്. ഇത് പോലൊരു വരള്‍ച്ച ഇതുവരെ കണ്ടിട്ടില്ലെന്ന് പരിസരവാസികൾ പറഞ്ഞു.
Post Your Comments