ചണ്ഡീഗഢ് ജില്ലാ കോടതിയിലെ മുന്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് (ജെഎംഐസി) സുരീന്ദര്‍ സിംഗ് ഭരദ്വാജിന്റെ വിധിയാണ് കോടതി വെള്ളിയാഴ്ച്ച പ്രഖ്യാപിക്കുന്നത്. 2014 ല്‍ സിബിഐ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട മജിസ്ട്രേറ്റ് കുറ്റക്കാരനാണെന്ന് അഡീഷണല്‍ ഡിസ്ട്രിക്്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജ് അശ്വിനി കുമാര്‍ മേഹ്തയാണ് കണ്ടെത്തിയത്. ചണ്ഡീഗഡ് പൊലീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
2009 ല്‍ ഒരു അഴിമതിക്കേസില്‍ ഭരദ്വാജ് കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു. ഒരു പ്രതിക്ക് ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്നായിരുന്നു മജിസ്ട്രേറ്റിനെതിരെയുള്ള കുറ്റം. പരാതി പ്രകാരം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പൊലീസെത്തിയപ്പോള്‍ മുകള്‍ നിലയിലുള്ള ഭാര്യയെ ആശ്വസിപ്പിച്ച് വരാമെന്ന് ഉറപ്പ് നല്കി മജിസ്ട്രേറ്റ് മുങ്ങുകയായിരുന്നു. തുടര്‍ന്ന് സിബിഐ ഭരദ്വാജിനെതിരെ കേ്സ് ഫയല്‍ ചെയ്യുകയും ഒരു മാസത്തിനുശേഷം ചണ്ഡീഗഡില്‍ സി.ജെ.എം. കോടതിയില്‍ ഭരദ്വാജ് കീഴടങ്ങുകയും ചെയ്തു.
2014 ല്‍ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി വിചാരണക്കോടതി ഭരദ്വാജിനെ കുറ്റവിമുക്തനാക്കിയെങ്കിലും ഇതിനെതിരെ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കപ്പെട്ടു. ഇതിനിടെ സിബിഐ കോടതി മജിസ്ട്രേറ്റിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചെങ്കിലും അതിനും അപ്പീലുമായി ഹൈക്കോടതിയെ സമപിച്ചിരിക്കുകയാണ്. ജുഡീഷ്യല്‍ പരീക്ഷ പേപ്പര്‍ ചോര്‍ച്ചയിലൂടെ കുപ്രസിദ്ധി നേടിയ ചണ്ഡിഗഡിലെ ജുറിസ്റ്റ് അക്കാദമിയുടെ ഉടമ കൂടിയാണ് ഈ മുന്‍ മജിസ്ട്രേറ്റ്.
Post Your Comments