NattuvarthaLatest News

ഡോളർ തട്ടിപ്പ് കേരളത്തിൽ ; സ്ഥാപനത്തിൽനിന്ന് വിദേശികൾ പണം കവർന്നു

രണ്ടുകെട്ട് നോട്ട് എടുത്ത് ഇതാണോ ഇന്ത്യൻ രൂപയെന്നു ചോദിക്കുകയും

കിളിമാനൂർ: ഡോളർ തട്ടിപ്പ് കേരളത്തിൽ വ്യപകമാകുന്നു. ഡോളർ മാറാനെന്ന വ്യാജേന കാരേറ്റ് മണിമുറ്റത്ത് ഫിനാൻസിൽ എത്തിയ വിദേശികൾ സ്ഥാപനത്തിൽനിന്ന് 58,000 രൂപ കവർന്നു. 15ന് ഉച്ചയ്ക്ക് 12.35ന് എത്തിയ പുരുഷനും സ്ത്രീയും ചേർന്നാണു പണം കവർന്നത്. ഫിനാൻസിലെ കാഷ്യർ കാരേറ്റ് പ്ലാവോട് ലിസി ഭവനിൽ ടിവേഷിന്റെ(30) മൊഴിയിൽ പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.

അൻപതിനു മുകളിൽ പ്രായമുള്ള പുരുഷനും സ്ത്രീയും സ്ഥാപനത്തിൽ എത്തി നൂറ് ഡോളർ മാറ്റി പണം ആവശ്യപ്പെട്ടു. ഇവിടെ ഡോളർ മാറ്റിനൽകുവാൻ കഴിയില്ലെന്നു പറഞ്ഞപ്പോൾ ഡോളറിന്റെ വിനിമയ നിരക്ക് ചോദിച്ചു. വിനിമയ നിരക്ക് കൂട്ടി പറയുന്നതിനിടയിൽ കാഷ്യർ മേശ തുറക്കുകയും മേശയിൽ ഉണ്ടായിരുന്ന നോട്ടുകെട്ടുകൾ മോഷ്ടാക്കൾ കാണുകയും ചെയ്തു.

4.25 ലക്ഷം രൂപയാണു മേശയിൽ ഉണ്ടായിരുന്നത്. ഇതിനിടയിൽ, മോഷ്ടാവായ പുരുഷൻ മേശയിൽനിന്ന് രണ്ടുകെട്ട് നോട്ട് എടുത്ത് ഇതാണോ ഇന്ത്യൻ രൂപയെന്നു ചോദിക്കുകയും സ്ത്രീ കാഷ്യറുടെ ശ്രദ്ധതിരിക്കുകയും ചെയ്തു. ഇതിനിടയിൽ 58,000 രൂപ മാറ്റുകയും ചെയ്‌തു. വൈകിട്ടാണ് പണം നഷ്ടപ്പെട്ട വിവരം കാഷ്യർ അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button