Jobs & Vacancies

സംരംഭകര്‍ക്ക് സൗജന്യ സേവനമൊരുക്കി സുധീര്‍ ബാബു !

പുതുതായി സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കും സംരംഭത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും തികച്ചും സൗജന്യമായി കണ്‍സള്‍ട്ടേഷന്‍ നല്‍കുന്നു

കൊച്ചി: ബിസിനസ് ഒരു സ്വപ്നവും ആവേശവുമായി കൊണ്ടുനടക്കുന്ന ഒരുപാട് ആളുകള്‍ നമുക്കിടയിലുണ്ട്. അതില്‍ പല സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാകാതെ പാതിവഴിയില്‍ തന്നെ മരിച്ചുവീഴുന്നു. യാഥാര്‍ത്ഥ്യമായവ നിലനില്‍പ്പിനും വളര്‍ച്ചക്കുമായുള്ള പോരാട്ടത്തിലും. കടുത്ത കിടമത്സരമുള്ള വിപണിയില്‍ വിജയം വരിക്കാന്‍ ആയുധങ്ങള്‍ എപ്പോഴും രാകിമിനുക്കി സൂക്ഷിക്കേണ്ട അവസ്ഥ. ബിസിനസിലെ തുടക്കക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്.

എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞതിന് ശേഷം മാത്രമേ ബിസിനസ് തുടങ്ങുക എന്നത് തീര്‍ച്ചയായും പ്രായോഗികമല്ല. എങ്കില്‍ പോലും ഒരു ബിസിനസ് തുടങ്ങുന്നതിന് മുന്‍പും അതിന് ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിഞ്ഞിരിക്കുക വളരെ പ്രധാനമാണ്. കുറേക്കൂടി ശ്രദ്ധാപൂര്‍വ്വം ബിസിനസിനെ മുന്നോട്ട് നയിക്കുവാന്‍ അത് നമ്മെ സഹായിക്കും. ആദ്യം തുടങ്ങാം പിന്നെ വരുന്നിടത്ത് വെച്ചു കാണാം എന്ന ചിന്താഗതി അതിരുകടന്ന ആത്മവിശ്വാസമായി കണക്കുകൂട്ടേണ്ടി വരും.

തന്റെ സംരംഭം തുടങ്ങുന്നതിന് മുന്‍പോ അല്ലെങ്കില്‍ അതിന്റെ ശൈശവദശയിലോ ഒരു ബിസിനസ് കണ്‍സള്‍ട്ടന്റിനെ സമീപിക്കുകയും ഉപദേശങ്ങള്‍ തേടുകയും ചെയ്യുക എന്നത് ഒരു തുടക്കക്കാരനെ സംബന്ധിച്ച് ചിലപ്പോള്‍ താങ്ങാനാവാത്ത ഒന്നായി മാറാം. ബിസിനസിന് വളരെ അത്യന്താപേക്ഷിതമായ ഒന്നായി തന്നെ അതിനെ കരുതിയാല്‍ കൂടി അതിന്റെ ചിലവുകള്‍ വഹിക്കാന്‍ തന്റെ പോക്കറ്റിന് സാധ്യമല്ല എന്ന തിരിച്ചറിവ് ആ ഉദ്യമത്തില്‍ നിന്നും സംരംഭകനെ പിന്തിരിപ്പിച്ചേക്കാം. ശരിയായ ദിശയിലേക്ക് നയിക്കപ്പെടേണ്ടതും വിജയിക്കേണ്ടതുമായ ബിസിനസുകള്‍ പോലും കൃത്യമായ ഒരു മാര്‍ഗ്ഗദര്‍ശിത്ത്വം ഇല്ലാത്തതിനാല്‍ പലപ്പോഴും പരാജയപ്പെടുന്നു.

ഇവിടെയാണ് തുടക്കക്കാര്‍ക്കൊരു സഹായഹസ്തവുമായി ഡി വാലര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് മാനേജിംഗ് ഡയറക്റ്റര്‍ സുധീര്‍ ബാബു എത്തുന്നത്. പുതുതായി സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കും സംരംഭത്തില്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ക്കും തികച്ചും സൗജന്യമായി അദ്ദേഹം കണ്‍സള്‍ട്ടേഷന്‍ നല്‍കുന്നു. കഴിഞ്ഞ ഇരുപത്തിഅഞ്ച് വര്‍ഷങ്ങളായി ബിസിനസ് കണ്‍സള്‍ട്ടള്‍ട്ടിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം എല്ലാ തിങ്കളാഴ്ചയുമാണ് തന്റെ സേവനം സ്റ്റാര്‍ട്ടപ്പ് ക്ലിനിക്കിലൂടെ സൗജന്യമായി സംരംഭകര്‍ക്ക് നല്‍കുന്നത്.

ഇത്തരമൊരു സൗജന്യ സേവനം തന്നെ കണ്‍സള്‍ട്ടള്‍ട്ടിംഗ് രംഗത്ത് പുതുമയാര്‍ന്നതാണ്. തങ്ങളുടെ സാമൂഹ്യഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് സ്റ്റാര്‍ട്ടപ്പ് ക്ലിനിക്ക് എന്ന ആശയം ഡി വാലര്‍ പ്രാവര്‍ത്തികമാക്കുന്നത്. പുതിയ സംരംഭങ്ങള്‍ ഉയര്‍ന്നുവരുവാനും സംരംഭങ്ങള്‍ക്ക് മികച്ച വിജയം നേടുവാനും സ്റ്റാര്‍ട്ടപ്പ് ക്ലിനിക്കിന്റെ സൗജന്യ സേവനം ഉപയോഗപ്പെടുത്താം. ഡി വാലര്‍ സ്റ്റാര്‍ട്ടപ്പ് ക്ലിനിക്കിന്റെ സേവനത്തിനായി സംരംഭകര്‍ക്ക് ഈ നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്: 9895448067

shortlink

Related Articles

Post Your Comments

Related Articles


Back to top button