Latest NewsIndia

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ വധിക്കാന്‍ ലഹരി മാഫിയ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്

ബിപ്ലബ് ദേബ് അധികാരത്തില്‍ എത്തിയതിനുശേഷം ലഹരി മാഫിയയ്ക്ക് എതിരെ കര്‍ശന നടപടികളാണ് സ്വീകരിച്ചത്.

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ വധിക്കാനായി മ്യാന്‍മര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലബരി മാഫിയ ശ്രമിക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചെന്ന് ബിജെപി നേതാക്കൾ . ത്രിപുരയിലെ പാര്‍ട്ടി ആസ്ഥാനത്ത് വച്ച്‌ മാധ്യമങ്ങളോട് സംസാരിക്കവെ മുന്‍മന്ത്രി കൂടിയായ രത്തന്‍ ചക്രവര്‍ത്തിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ലഹരി മാഫിയയ്ക്ക് എതിരെ ശക്തമായ നടപടി എടുത്തതിനെ തുടര്‍ന്ന് ബിപ്ലബിന് വധിക്കാന്‍ പദ്ധതി ഇട്ടത് എന്നതാണ് ആരോപണം. ലഹരി മാഫിയ മ്യാന്‍മറില്‍ നടത്തിയ യോഗത്തില്‍ ബിപ്ലബിന് വധിക്കുന്നതിനായുള്ള പദ്ധതികള്‍ ആസൂത്രണം തയ്യാറാക്കിയതായാണ് രത്തന്‍ ചക്രവര്‍ത്തി ആരോപിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ വക്താക്കള്‍ ഞങ്ങളുടെ പാര്‍ട്ടി നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട് എന്നും ചക്രവര്‍ത്തി പറഞ്ഞു. ബിപ്ലബ് ദേബ് അധികാരത്തില്‍ എത്തിയതിനുശേഷം ലഹരി മാഫിയയ്ക്ക് എതിരെ കര്‍ശന നടപടികളാണ് സ്വീകരിച്ചത്.

read also: ഇത് മുസ്ളീം സ്ത്രീകളുടെ വിജയം: മുത്തലാഖ് ബില്ലിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം

ആറ് മാസത്തിനുള്ളില്‍ 50000 കിലോ ലഹരി വസ്‌തുക്കളാണ് പിടിച്ചെടുത്തത്. 120 ഓളം ആളുകളെ ലഹരിഇടപാടുകളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരി മാഫിയയ്ക്ക് അവരുടെ ബിസിനസില്‍ വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. അതിനാലാണ് ബിപ്ലബിനെ വധിക്കാന്‍ പദ്ധതി ഇട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button