ഡൽഹി : ഇന്ത്യ ഉൾപ്പെടെ വികസ്വര രാജ്യങ്ങൾ വ്യാപാരയുദ്ധം നേരിടുന്നതിന്റെ പ്രധാനകാരണം 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവയേർപ്പെടുത്തിയതോടെയാണ്. യു.എസ്.-ചൈന വ്യാപാരയുദ്ധം ഇന്ത്യയുൾപ്പെടെയുള്ള പല രാജ്യങ്ങളെയും ബാധിക്കും.
വ്യാപാരയുദ്ധം കടുത്തത് ഏഷ്യൻ വിപണികളെ തളർത്തുന്നതിന്റെ പ്രതിഫലനം ഇന്ത്യൻ ഓഹരിവിപണിയിലുമുണ്ടാകും. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികള്‍ക്ക് നഷ്ടമുണ്ടാകുന്നതും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കും.
ചൈനാ ചെമ്പ്, സിങ്ക്, തകരം തുടങ്ങിയ വില കുറഞ്ഞ ലോഹങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവെന്ന നിലയ്ക്ക് അവയുടെ വിലയിൽ വ്യാപാരയുദ്ധം നേരിട്ട് പ്രതിഫലിക്കും. സ്വർണവിലയും വർധിക്കുമെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു.
ചൈനയോളം വലിയ വിപണി കണ്ടെത്താൻ യു.എസിന് ഉടനെയെങ്ങും സാധ്യമാകാത്ത സാഹചര്യത്തിൽ യു.എസ്. ഇന്ത്യയ്ക്ക് കാര്യമായ പരിഗണന നൽകുകയും ചെയ്യും.യു.എസും ചൈനയും പ്രധാന എണ്ണയുത്പാദക രാജ്യങ്ങളായ പശ്ചാത്തലത്തിൽ ഇരുവരും തമ്മിലുള്ള കലഹം ആഗോളതലത്തിൽ എണ്ണവില കുറയുന്നതിന് കാരണമാകും. ഇത് ഇന്ത്യയ്ക്ക് ഗുണംചെയ്യും.
Post Your Comments