Latest NewsNewsInternational

ചൈന ഇന്ത്യയെ ആക്രമിച്ചതിനു പിന്നില്‍ വ്യാപാര രംഗം ഇന്ത്യ പിടിച്ചടക്കുമോ എന്ന ഭയം : വിദേശ കമ്പനികള്‍ ചൈന ഉപേക്ഷിച്ച് ഇന്ത്യയെ തേടി വന്നതും ചൈനയെ അസ്വസ്ഥമാക്കി

ന്യൂഡല്‍ഹി: ചൈന ഇന്ത്യയെ ആക്രമിച്ചതിനു പിന്നില്‍ വെറുമൊരു അതിര്‍ത്തി തര്‍ക്കമല്ല. ചൈനയെ അസ്വസ്ഥമാക്കിയതിനു പിന്നില്‍ പല കാരണങ്ങളുണ്ട്. അതിലൊന്ന് വ്യാപാര രംഗം ഇന്ത്യ പിടിച്ചടക്കുമോ എന്ന ഭയമാണ് വിദേശ കമ്പനികള്‍ ചൈന ഉപേക്ഷിച്ച് ഇന്ത്യയെ തേടി വന്നതും ചൈനയെ അസ്വസ്ഥമാക്കി. കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് കമ്പനികളെ ഇന്ത്യന്‍ കോര്‍പറേറ്റുകളില്‍ നിക്ഷേപിക്കുന്നത് തടഞ്ഞുകൊണ്ടുവന്ന ബില്ലാണ് ഇപ്പോഴത്തെ പ്രകോപനമെന്നാണ് സൂചനകള്‍.

Read Also : അതിര്‍ത്തിയിലെ സംഘര്‍ഷം; ‘ബോയ്‌ക്കോട്ട് ചൈന’ ആഹ്വാനം ശക്തമാക്കി സ്വദേശി ജാഗരണ്‍ മഞ്ച്

ഇതുമാത്രമല്ല അമേരിക്ക ഇന്ത്യയുമായി കൂടുതല്‍ അടുത്തതും, കൊറോണ വൈറസിന്റെ ഉല്‍പ്പത്തി സംബന്ധിച്ച് ലോകരാഷ്ട്രങ്ങള്‍ ചൈനയ്‌ക്കെതിരെ തിരിഞ്ഞതും ചൈനയെ കൂടുതല്‍ അസ്വസ്ഥമാക്കി എന്നു വേണം പറയാന്‍. ഇതോടെ ലോകത്ത് ചൈന ഒറ്റപ്പെട്ടതോടെ പിടിച്ചടക്കല്‍ എന്ന പുതിയ തന്ത്രവുമായാണ് ചൈന ഇപ്പോള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ചൈന ഇന്ത്യയുടെ അതിര്‍ത്തികള്‍ കയ്യേറിയതെന്ന് വിദേശ നയതന്ത്രജ്ഞര്‍ പറയുന്നു.

ഭാവിയില്‍ വാര്‍ത്താ വിനിമയ രംഗം മുഴുവന്‍ നിയന്ത്രിക്കും എന്ന് കരുതപ്പെടുന്ന 5 ജി സാങ്കേതിക വിദ്യ ഇന്ത്യയില്‍ നടപ്പാക്കാന്‍ ചൈനീസ് കമ്പനികളെ അനുവദിക്കുകയില്ലെന്നായിരുന്നു ഇന്ത്യയുടെ തീരുമാനം. ഇന്ത്യയുടെ വിപണി പൂര്‍ണ്ണമായും തങ്ങള്‍ക്ക് തുറന്നു കിട്ടുക എന്ന തന്ത്രം മെനഞ്ഞിരിക്കുകയാണ് ചൈന.

എന്നാല്‍ ചൈന ഇന്ത്യന്‍ അതിര്‍ത്തി കയ്യേറിയതോടെ ഇന്ത്യയില്‍ ചൈനീസ് ഉത്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വോക്കല്‍ ഫോര്‍ ലോക്കല്‍ ആഹ്വാനവും ചൈനയെ ചൊടിപ്പിച്ചു. തദ്ദേശീയമായി നിര്‍മിച്ച ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിയ്ക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് ഉത്പന്നങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രം തീരുമാനിച്ചത് . കുറഞ്ഞ വിലയില്‍ കിട്ടുന്ന ചൈനീസ് ഉത്പന്നങ്ങളെ വിറ്റഴിയ്ക്കുന്നതില്‍ നിന്ന് വ്യാപാരികളെ പിന്തിരിപ്പിയ്ക്കുകയാണ് ലക്ഷ്യം. 2021 ഡിസംബറോടെ ഒരു ലക്ഷം കോടി ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കുക എന്നായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ഇതോടെ അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിലേര്‍പ്പെട്ടിരുന്ന ചൈനയ്ക്ക് ഇത് വലിയ തിരിച്ചടിയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button