ബീജിംഗ് : അമേരിക്കയുമായുള്ള വ്യാപാര യുദ്ധം അവസാനിപ്പിയ്ക്കാന്‍ ചൈന രംഗത്ത്. അമേരിക്കയുമായുള്ള വ്യാപാര പ്രതിസന്ധി ഇല്ലാതാക്കാന്‍ കഠിന പരിശ്രമം നടത്തുന്നുണ്ടെന്ന് ചൈനീസ് വ്യവസായ പ്രതിനിധി വാങ് ഷുവ്. ഉടന്‍ തന്നെ പ്രതിസന്ധിക്ക് അയവുവരുമെന്നും വാങ് ഷുവ് പ്രതീക്ഷ പ്രകടിപ്പിച്ചു. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങള്‍ക്ക് താരിഫ് ഒഴിവാക്കുന്നതുള്‍പ്പെടെ നിരവധി മാര്‍ഗങ്ങള്‍ തേടുന്നതായി ചൈനീസ് പ്രതിനിധി പറഞ്ഞു. വാഷിങ്ങ്ടണ്‍ പ്രതിനിധികളുമായുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ലോകം പ്രതീക്ഷിച്ചതു പോലുള്ള ശുഭവാര്‍ത്ത ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു. .അമേരിക്കന്‍ പ്രതിനിധി റോബര്‍ട്ട് ലെറ്റ്‌സിതറുമായുള്ള കൂടിക്കാഴ്ച്ച ഏറെ ഫലപ്രദമായിരുന്നുവെന്നും ചൈനീസ് പ്രതിനിധി ചൂണ്ടിക്കാട്ടി.
ഇരു രാജ്യങ്ങളും തമ്മില്‍ മാസങ്ങളായി നിലനില്‍ക്കുന്ന വ്യാപര യുദ്ധം അവസാനിപ്പിക്കാന്‍ സമഗ്രമായ ഇടപെടലാണ് വ്യാപാര പ്രതിനിധികള്‍ തമ്മില്‍ നടക്കുന്നത്. മാര്‍ച്ച് ഒന്നിനകം വ്യാപാര പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ അമേരിക്ക ചൈനയോട് പുതിയ മാര്‍ഗങ്ങള്‍ ആരാഞ്ഞിരുന്നു. ഇത് നടക്കാത്തപക്ഷം ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി ഏര്‍പ്പെടുത്തുകയും ചെയ്തു.
Post Your Comments