Latest NewsInternational

അമേരിക്കയ്ക്ക് പിന്നാലെ ചൈനയും ഇറക്കുമതി തീരുവ കൂട്ടി : ജൂണ്‍ ഒന്നുമുതല്‍ 5140 ഉല്‍പന്നങ്ങളുടെ നികുതി വര്‍ധന പ്രാബല്യത്തില്‍ വരും

വാഷിംഗ്ടണ്‍ : ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണിയായി അമേരിക്ക-ചൈന വ്യാപാര യുദ്ധം. വ്യാപാര യുദ്ധം മുറുകിയതോടെ  അമേരിക്കയ്ക്ക്  പിന്നാലെ ചൈനയും ഇറക്കുമതി തീരുവ കൂട്ടി. ഇതോടെ ജൂണ്‍ ഒന്നുമുതല്‍ 5140 ഉല്‍പന്നങ്ങളുടെ നികുതി വര്‍ധന പ്രാബല്യത്തില്‍ വരും.
60 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ചൈന നികുതി കൂട്ടി. 5140 ഉല്‍പന്നങ്ങള്‍ക്കാണ് നികുതി കൂട്ടിയത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ നികുതി ഉയര്‍ത്തിയ അമേരിക്കന്‍ തീരുമാനം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് ചൈനയുടെ നടപടി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ്, 200 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക നികുതി വര്‍ധിപ്പിച്ചത്. അതിന് മറുപടിയെന്നോണം 60 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള യുഎസ് ഉല്‍പന്നങ്ങള്‍ക്ക് മേല്‍ നികുതി വര്‍ധിപ്പിച്ച് ചൈനയും തിരിച്ചടിച്ചു. 5140 യുഎസ് ഉല്‍പന്നങ്ങളുടെ നികുതി വര്‍ധന ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഏകപക്ഷീയമായ അമേരിക്കന്‍ നീക്കത്തിന്റെ ഫലമാണ് നികുതി വര്‍ധനയെന്ന് ചൈന വ്യക്തമാക്കി. ഉഭയകക്ഷി വ്യാപാരവും സാമ്പത്തിക ചര്‍ച്ചകള്‍ക്കും യു.എസ് തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും ചൈന പ്രസ്താവനയില്‍ പറയുന്നു. ചൈനീസ് പ്രസിഡന്റിനെ പരാമര്‍ശിച്ച് ട്രംപ് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ചൈന നികുതി വര്‍ധിപ്പിച്ചത്. ”

shortlink

Related Articles

Post Your Comments

Related Articles


Back to top button