UAELatest NewsGulf

ദുബായിൽ അടിപിടി കേസ് ; ബ്രിട്ടീഷ് യുവതിയുടെ അസാന്നിധ്യത്തില്‍ കോടതി ശിക്ഷ വിധിച്ചു

ആക്രമണം, മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ട്രാന്‍സ്പോര്‍ട്ടേഷന്‍ വര്‍ക്കറായിരുന്ന

ലണ്ടന്‍: ദുബായില്‍ വച്ച്‌ സുഹൃത്തുക്കള്‍ക്കൊപ്പം സ്വീഡിഷ് കാരനുമായി അടിപിടിയുണ്ടാക്കിയ കേസില്‍ വിചാരണയ്ക്ക് വിധേയയാവാനിരിക്കെ യുവതിക്ക് ശിക്ഷ വിധിച്ച് കോടതി. അസ ഹച്ചിന്‍സന്‍ (22) എന്ന ബ്രിട്ടീഷ് യുവതിക്കാണ് ശിക്ഷ വിധിച്ചത്. സംഭവത്തിന് ശേഷം ദുബായിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടും പുതിയ പാസ്‌പോർട്ട് എടുത്തായിരുന്നു യുവതി രക്ഷപ്പെട്ടത്.

പലായനം ചെയ്ത യുവതിക്ക് ദുബായിലെ കോടതി മൂന്ന് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇക്കാരണത്താല്‍ ഇനി ഈ ബ്രിട്ടീഷ് യുവതി ഗള്‍ഫ് രാജ്യങ്ങളില്‍ ചെന്നാല്‍ അപ്പോള്‍ അകത്താകുമെന്നുറപ്പാണ്.

2016ലായിരുന്നു കേസിന് ആസ്പദമായ അടിപിടി ഉണ്ടായത്. മദ്യത്തിന്റെ ലഹരിയില്‍ അസയും കൂട്ടുകാരും സ്വീഡഡന്‍കാരനുമായി അടിപിടിയുണ്ടാക്കുകയും അയാളെ മര്‍ദിച്ച്‌ അയാളുടെ സണ്‍ഗ്ലാസ് മോഷ്ടിക്കുകയും ചെയ്തുവെന്നാണ് കേസ്. ആക്രമണം, മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ട്രാന്‍സ്പോര്‍ട്ടേഷന്‍ വര്‍ക്കറായിരുന്ന അസയെ വിചാരണ ചെയ്യാനിരുന്നത്. അതിനിടയിലാണ് യുവതി രക്ഷപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button