ന്യൂഡല്‍ഹി: ഗാന്ധിജിയുടെ 150ാം ജന്മദിനത്തോടനുബന്ധിച്ചുള്ള ലോഗോയും ബെബ്സൈറ്റും പുറത്തിറക്കി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഇവ പ്രകാശനം ചെയ്തത്. റയില്‍വേ, എയര്‍ ഇന്ത്യ, പൊതു ബസ്സുകള്‍, സര്‍ക്കാര്‍ വെബസൈറ്റുകള്‍, മറ്റ് പൊതു മേഖല സ്ഥാപനങ്ങളിലെല്ലാം ഈ ലോഗോ ഉപയോഗിക്കും. ഗാന്ധിയന്‍ പഠനങ്ങള്‍, വീഡിയോകള്‍, പുസ്തകങ്ങള്‍, സാഹിത്യം, ചിത്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ടതാണ് പുതിയ വെബ്സൈറ്റ്.
#PresidentKovind launches the logo and web portal (https://t.co/YkGdrfVMJy ) for commemoration of 150th birth anniversary of Mahatma Gandhi at Rashtrapati Bhavan pic.twitter.com/KuRnQLyjk1
— President of India (@rashtrapatibhvn) September 18, 2018
ഗാന്ധിജിയുടെ 150ാം ജന്മദിനത്തോടനുബന്ധിച്ച് രണ്ട് വര്‍ഷം നീണ്ട പരിപാടികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ആഘോഷ പരിപാടികളുടെ ആക്ഷന്‍ പ്ലാന്‍ രാഷ്ട്രപതി തീരുമാനിച്ചു. കേന്ദ്രമന്ത്രിമാരായ മഹേഷ് ശര്‍മ്മ, അരുണ്‍ ഗോയല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments