ഇന്ത്യയില്‍ നവജാത ശിശുക്കളുടെ മരണ നിരക്കില്‍ 2016 നെ അപേക്ഷിച്ച് 2017ല്‍ നാല് മടങ്ങ് കുറവാണ് കണ്ടെത്താന്‍ സാധിച്ചതെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ലോകത്തില്‍ തന്നെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണത്തില്‍ 30 ശതമാനവും നടക്കുന്നത് ദക്ഷിണ ഏഷ്യയിലാണ്. 2016 -ല്‍ 8.67 ലക്ഷം നവജാത ശിശുക്കളായിരുന്നു ഇന്ത്യയില്‍ മരണപ്പെട്ടത്. 2017ല്‍ ഈ സംഖ്യ 8.02 ലക്ഷമായി കുറഞ്ഞു.
ശിശു മരണ നിരക്ക് കണ്ടെത്തുന്ന യു.എന്‍ ഏജന്‍സിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2017 -ല്‍ 5 നും 14 നുമിടയിലുള്ള 1 ലക്ഷത്തോളം കുട്ടികളാണ് മരണപ്പെട്ടത്. 2016ല്‍ 1000 കുട്ടികള്‍ ജനിക്കുമ്പോള്‍ അവയില്‍ 44 പേര്‍ മരണപ്പെടുകയായിരുന്നു. എന്നാല്‍ 2017ല്‍ 1000 ആണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 39 പേര്‍ മരണപ്പെടുകയും, 1000 പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 40 പേര്‍ മരണപ്പെടുകയുമാണുണ്ടായത്. ഇന്ത്യയില്‍ ശിശുമരണ നിരക്ക് കാര്യമായി കുറഞ്ഞിട്ടുണ്ടെന്ന് യു.എന്‍.ഐ.സി.ഇ.എഫ് പ്രതിനിധി യാസ്മിന്‍ അലി ഹക്ക് വ്യക്തമാക്കി.
ആശുപത്രികളില്‍ ഗര്‍ഭമെടുക്കാനുള്ള സൗകര്യങ്ങളുടെ വര്‍ധനവ്, നവജാത ശിശുക്കള്‍ക്ക് വേണ്ടി പ്രത്യേക പരിചരണം, പ്രതിരോധ കുത്തിവെയ്പ്പ് തുടങ്ങിയവയാണ് ഈ പുരോഗതിക്ക് കാരണമെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പ് വരുത്തുന്ന പദ്ധതിയായ ‘പോഷണ്‍’ പദ്ധതിയും തുറസ്സായ സ്ഥലങ്ങളിലുള്ള മല മൂത്ര വിസര്‍ജനം നിര്‍ത്തുക തുടങ്ങിയ പദ്ധതിയും ശിശുക്കളുടെ മരണ നിരക്ക് ഇനിയും കുറയ്ക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
Post Your Comments