തിരുവനന്തപുരം : അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ ആവര്‍ത്തിക്കുന്ന വിഷയം സര്‍ക്കാര്‍ ഗൗരവമായി കാണുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഇതിന് തടയിടുവാനായി ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും ആശുപത്രികളില്‍ വെച്ച് പ്രത്യേക ചികിത്സയും ബോധവല്‍ക്കരണവും നല്‍കും.
ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് പോകുമ്പോഴും ഇതിന്റെ തുടര്‍ച്ച ഉറപ്പാക്കാന്‍ ജാഗ്രത പാലിക്കുമെന്നും മന്ത്രി പറഞ്ഞു. വിഷയം പഠിക്കാന്‍ പ്രത്യേക സംഘത്തെ ഉടന്‍ നിയോഗിക്കുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
അട്ടപ്പാടിയില്‍ ഈ വര്‍ഷം ഇതുവരെ മരിച്ചത് 13 നവജാത ശിശുക്കളാണ്. നിരവധി ആരോഗ്യ രക്ഷാ പാക്കേജുകളുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ലെന്നാണ് ആദിവാസികള്‍ പറയുന്നത്.
Post Your Comments