കൊച്ചി: അപൂർവ്വ നേട്ടവുമായി എറണാകുളം ജനറൽ ആശുപത്രി. യുവാവിന്‍റെ തലച്ചോറിന്‍റെ അടിഭാഗത്തു കാണപ്പെട്ട മുഴ മൂക്കിലൂടെയുള്ള താക്കോല്‍ ദ്വാര ശസ്ത്രക്രിയ വഴി നീക്കം ചെയ്ത് എറണാകുളം ജനറല്‍ ആശുപത്രി അപൂര്‍വ്വ നേട്ടം കൈവരിച്ചത്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഇത്തരം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇഎന്‍ടി സര്‍ജന്‍ ഡോ. കെ.ജി. സജു, ന്യൂറോ സര്‍ജന്‍ ഡോ. ഡാല്‍വിന്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്.
വെല്‍ഡിംഗ് തൊഴിലാളിയായ ആലുവ തോട്ടുമുഖം എരുത്തില്‍പറമ്പ് ഏ.കെ. ഷാജഹാന്‍ (28 വയസ്സ്) ആണ് കാഴ്ച തടസ്സം, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളുമായി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. വിശദമായ പരിശോധനയില്‍ തലച്ചോറിന് താഴെ പിറ്റ്യുട്ടറി ഗ്രന്ഥിയില്‍ 4 സെ.മീ. ഓളം വലിപ്പമുള്ള മുഴ കണ്ടെത്തി. സര്‍ക്കാര്‍ ആശുപത്രികളില്‍ തലയോട്ടി തുറന്ന് മുഴ നീക്കം ചെയ്യുന്ന പതിവ് രീതിക്ക് പകരം ന്യൂറോ-ഇഎന്‍ടി സര്‍ജറി വിഭാഗങ്ങളുടെ ഏകോപനത്തില്‍ മൂക്കിലൂടെ മുഴ നീക്കം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം ബോധം ഉണര്‍ന്നപ്പോള്‍ തന്നെ രോഗിക്ക് കാഴ്ചശക്തി തിരികെ ലഭിച്ചു. സ്വകാര്യ ആശുപത്രികളില്‍ രണ്ട് മുതല്‍ നാല് ലക്ഷം രൂപ വരെ ചിലവ് വരുന്ന ശസ്ത്രക്രിയ മരുന്നുകള്‍ ഉള്‍പ്പെടെ ഇരുപതിനായിരത്തോളം രൂപ ചിലവില്‍ പൂര്‍ത്തീകരിക്കാനായി. സമീപ ഭാവിയില്‍ തന്നെ ഇത്തരം ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ജനറല്‍ ആശുപത്രിക്ക് സ്വന്തമാക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Post Your Comments