കൊല്ലം: ഭര്‍തൃമതിയായ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെവിട്ട് കോടതി ഉത്തരവായി. മീനാട് വരിഞ്ഞം തെങ്ങുവിള വീട്ടില്‍ ഷൈനി (32) കൊല്ലപ്പെട്ട കേസിലാണ് ചാത്തന്നൂര്‍ മീനാട് കാരംകോട് ആര്‍.കെ. നിവാസില്‍ രാജേഷ് കുമാറിനെ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി – രണ്ട് ജഡ്ജി കെ.എന്‍ സുജിത്ത് കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചത്.
2015 ജൂണ്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ഷൈനിയുടെ ഭര്‍ത്താവ് വിദേശത്ത് നിന്നും നാട്ടില്‍ വരുന്നതിനെ തുടര്‍ന്ന് തന്റെ വീട്ടില്‍ വരരുതെന്ന് പറഞ്ഞ് ഇവരുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്ന രാജേഷിനെ വിലക്കി. എന്നാല്‍ ഷൈനിയില്‍ നിന്നും 15000 രൂപ കടം വാങ്ങിയത് തിരികെ കൊടുക്കാനായിരുന്നു പ്രതി സംഭവദിവസം രാത്രി യുവതിയുടെ വീട്ടിലെത്തിയതത്രെ. തിരികെ പോകാന്‍ കൂട്ടാക്കാതെ നിന്ന പ്രതിയെ ഭയപ്പെടുത്താന്‍ വേണ്ടിയാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയെടുത്ത് ഷൈനി ദേഹത്തൊഴിച്ചത്.
ഈ സമയം വീടിന് പുറത്ത് നിന്ന പ്രതി ജനാലയില്‍ക്കൂടി തീപ്പെട്ടി ഉരച്ച് ഷൈനിയുടെ ദേഹത്തിടുകയായിരുന്നു. ദേഹമാസകലം തീ കത്തിയ യുവതി പ്രാണരക്ഷാര്‍ഥം പ്രതിയെ പിടിക്കാന്‍ ശ്രമിക്കുകയും പ്രതി യുവതിയെ തള്ളിമാറ്റിയശേഷംവാഹനത്തില്‍ കയറിപ്പോവുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംഭവ സമയം ഷൈനിയുടെ മക്കള്‍ ദൃക്‌സാക്ഷികളായിരുന്നു. സാക്ഷികള്‍ പ്രതിക്കനുകൂലമായി കൂറുമാറാത്ത കേസില്‍ ഷൈനി നല്‍കിയ മരണമൊഴിയിലെ വൈരുദ്ധ്യം സംശയം ജനിപ്പിക്കുന്നതാണെന്ന് കോടതി കണ്ടെത്തി.
Post Your Comments