Latest NewsKerala

ആളെ തിരിച്ചറിയാതിരിക്കാന്‍ ബിഷപ്പ് ഫ്രാങ്കോയുടെ യാത്ര വിഗ് വെച്ച് ആഡംബര ഹോട്ടലായ ക്രൗണ്‍ പ്ലാസയിലെത്തിയത് ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച്

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിനായി കൊച്ചിയിലെത്തിയ ബിഷപ്പ് ഫ്രാന്‍സിസ് മുളയ്ക്കലിന്റെ യാത്രമുഴുവന്‍ വിഗ് വെച്ചിട്ടായിരുന്നു. ബിഷപ്പിനെ ആളുകള്‍ തിരിച്ചറിയാതിരിക്കാതിരിക്കാനായിട്ടാണ് വേഷം മാറിയതെന്ന് സംശയിക്കുന്നു. ആഡംബര ഹോട്ടലായ ക്രൗണ്‍ പ്ലാസയിലെത്തിയത് ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചിട്ടാണെന്ന് ഹോട്ടല്‍ ജീവനക്കാരും സാക്ഷ്യപ്പെടുത്തി.

അതീവ സുരക്ഷയില്‍ കൊച്ചി മരടിലെ ആഡംബര ഹോട്ടലായ ക്രൗണ്‍ പ്ലാസയിലാണ് ബിഷപ്പ് ഇപ്പോഴുള്ളത് . പ്രൈവറ്റ് പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ സംരക്ഷണയില്‍ ആണ് മെത്രാന്റെ ഒളിവ് ജീവിതം.

ഹോട്ടലിന് പുറത്ത് കേരള പൊലീസിന്റെ വന്‍സംഘം തന്നെ സുരക്ഷ ഒരുക്കുന്നുണ്ട്. പ്രതിഷേധമോ മറ്റ് സംഘര്‍ഷമോ ഭയന്നാണ് ഇചത്രയും സുരക്ഷ ഒരുക്കിയിരിക്കുന്നത്. താമസക്കാരല്ലാതെ ആരെയും കടത്തി വിടുന്നില്ല. മരട് പൊലീസും പ്രൈവറ്റ് സെക്യൂരിറ്റിയും സുരക്ഷ ഒരുക്കുന്നു.സ്‌പെഷ്യല്‍ ബ്രാഞ്ചുംം ഷാഡോ പൊലീസും മഫ്തിയിലുണ്ട്. 11 ാം നിലയ്ക്ക് മുകളിലാണ് ബിഷപ്പ് താമസിക്കുന്ന സ്യൂട്ട് റൂം.

shortlink

Related Articles

Post Your Comments

Related Articles


Back to top button