ജനങ്ങളുടെ പ്രിയ താരദമ്പതികളാണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും. ഇരുവരും ഒരുമിച്ചുള്ള സെല്‍ഫികളും വീഡിയോകളും പോസ്റ്റുകളുമെല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ‘സൂയി ധാഗ’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളുടെ ഭാഗമായി ഒരു ചാനലിന് അനുഷ്‌ക നല്‍കിയ അഭിമുഖ സംഭാഷണങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. തങ്ങള്‍ സാധാരണക്കാരാണെന്നും ഒരു തരത്തിലുള്ള സെലിബ്രിറ്റി സ്റ്റാറ്റസും ആസ്വദിക്കാറില്ലെന്നും അനുഷ്‌ക അഭിമുഖത്തില്‍ പറഞ്ഞു.
‘പലരും ഞങ്ങളോട് പറയാറുണ്ട് നിങ്ങള്‍ പവര്‍കപ്പിളാണ് എന്നൊക്കെ. എന്നാല്‍ തങ്ങള്‍ സ്വയം അങ്ങനെയല്ല കാണുന്നത്. ജോലിയാണ് എല്ലാം എന്ന് പറഞ്ഞ് നടക്കുന്നവരല്ല തങ്ങള്‍. തങ്ങള്‍ സാധാരണക്കാരായ, ചെറിയ ചെറിയ സാധാരണ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകളാണ്. പലപ്പോഴും ഈ പ്രശസ്തി ഭാരമായിട്ടാണ് എനിക്കും വിരാടിനും തോന്നിയിട്ടുള്ളതെന്നും അനുഷ്‌ക അഭിമുഖത്തില്‍ പറഞ്ഞു. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്.
Post Your Comments