ഫിലിപ്പീന്‍സിലെ അല്‍ബാദ് ദ്വീപിലാണ് വിചിത്രമായ ഈ ഇരട്ടക്കുട്ടികളുടെ ജനനം. ദ്വീപില്‍ എത്തിയാല്‍ പരസ്പരം തിരിച്ചറിയാത്ത വിധമാണ് ഇരട്ടകള്‍. ഒരേ വസ്ത്രമണിഞ്ഞുകൂടിയാണ് ഇവരുടെ നടപ്പ്. അതുകൊണ്ട് തന്നെ ഇവരെ കണ്ടെത്തുകയെന്നത് വളരെ ശ്രമകരമാണ്. ഭര്‍ത്താവിന് ഭാര്യയേയും ഭാര്യക്ക് ഭര്‍ത്താവിനെ വരെ മാറിപ്പോയ സംഭവങ്ങള്‍ ഉണ്ട്.
ഇവിടത്തെ മൂന്നിലൊന്ന് വീട്ടില്‍ ഇരട്ടക്കുട്ടികളാണ്. 80 വയസ്സുള്ള യുഡോസിയ മെറാസും അന്റോണിയ മെറാസുമാണ് പ്രായം കൂടിയ ഇരട്ടകള്‍.നാല് മാസം പ്രായമുള്ള ജിയാനും ജോണുമാണ് ദ്വീപിലെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ടകള്‍. ദ്വീപില്‍ ഇത്തരത്തില്‍ ഇരട്ടകുട്ടികള്‍ ജന്മമെടുക്കുന്ന പ്രതിഭാസം ശാസ്ത്രഞ്ജരെയും ഡോക്ടര്‍മാരെയും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്.
ശാസ്ത്രീയമായി ഇതിനെക്കുറിച്ചുള്ള പഠനത്തിലാണ് ഡോക്ടര്‍മാരും ശാസ്ത്രഞ്ജരും. 2015 ല്‍ മാത്രം പന്ത്രണ്ട് ജോഡി ഇരട്ടകുട്ടികള്‍ ജനിച്ചിട്ടുണ്ടെന്നാണ് വിവരം എന്നാല്‍ ഇതിനെ കുറിച്ച് സര്‍ക്കാര്‍ രേഖകളുമില്ല.
Post Your Comments