Latest NewsNewsIndia

ജീവനെടുക്കുന്ന യാത്ര! ക്രൂരരും ദയാരഹിതരും… എത്തിയാൽ മരണം ഉറപ്പ് – അതിനിഗൂഢ ദ്വീപ്

ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കുവാനുള്ളതാണ്. ഏറ്റവും നല്ല ഓർമ്മകൾ സമ്മാനിക്കുന്നത് യാത്രകളാണ്. തിരികെ വരുമെന്ന് ഉറപ്പ് ഇല്ലാത്ത യാത്രയ്ക്ക് ആരെങ്കിലും തയ്യാറാകുമോ? സാഹസികത ഇഷ്ടമുള്ളവർ പോലും ചെല്ലാൻ മടിക്കുന്ന ചില ഇടങ്ങൾ ഉണ്ട്. അത്തരത്തിൽ ഒരു സ്ഥലമാണ് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിന്‍റെ ഭാഗമായ നോർത്ത് സെന്‍റിനൽ ദ്വീപ്.

മനുഷ്യർ കയറിച്ചെല്ലാൻ പേടിക്കുന്ന ഒരിടമാണ് നോർത്ത് സെന്‍റിനൽ ദ്വീപ്. മനുഷ്യർക്ക് മനുഷ്യൽ തന്നെ പ്രവേശനം വിലക്കിയിരിക്കുന്ന ഇവിടം ലോകത്തിലെ തന്നെ പേടിപ്പെടുക്കുന്ന ഒരു സ്ഥലം കൂടിയാണ്. പുറംലോകത്തു നിന്നുള്ളവർക്ക് പ്രവേശനത്തിന് കർശനമായ നിയന്ത്രണങ്ങളുള്ള ഈ ദ്വീപ് സന്ദർശിച്ചാൽ 99 ശതമാനവും മരണം ഉറപ്പാണ്. ലോകത്തിലെ തന്നെ ഏറ്റവും ഒറ്റപ്പെട്ട വിഭാഗമെന്നു കരുതുന്ന മനുഷ്യരാണ് സെന്റിനല്‍ ദ്വീപിലെ ഗോത്രവർഗ്ഗക്കാർ. പ്രസിദ്ധ ലോകസഞ്ചാരിയായ മാർക്കോ പോളോ ഇവരെ വിശേഷിപ്പിച്ചത് ക്രൂരരും ദയാരഹിതരും എന്നാണ്. ഇവിടങ്ങളിലെ മനുഷ്യർക്ക് ഇന്നും വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.

തങ്ങളുടേതല്ലാത്ത ഒരു ലോകം പുറത്തുണ്ടെന്നു പോലും അറിയാത്ത ഈ വിഭാഗക്കാർക്ക് പുറത്തു നിന്നെത്തുന്നരെല്ലാം ശത്രുക്കളാണ്. തകർന്ന കപ്പലുകളുടെ അവശിഷ്ടങ്ങളുപയോഗിച്ച് തയ്യാറാക്കുന്ന ഇരുമ്പ് അമ്പുകളാണ് ഇവരുടെ പ്രധാന ആയുധം. തങ്ങളുടെ ഭൂമിയിലേക്ക് ആരെങ്കിലും അതിക്രമിച്ചു കയറിയാൽ അവർ പ്രതിരോധിക്കും. ഇതൊന്നുമറിയാതെ അവിടെയെത്തുന്നവർക്ക് ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം. 2011 ലെ സെൻസസ് കണക്കുകൾ അനുസരിച്ച് വെറും 40 ഗോത്രവർഗ്ഗക്കാർ മാത്രമാണ് ഇവിടെ വസിക്കുന്നത്. പഴയ ചില കണക്കുകൾ അനുസരിച്ച് ഗവേഷകർ പറയുന്നത് ഇവരുടെ എണ്ണം 150 ഓളം വരുമെന്നാണ്. കൃത്യമായ കണക്കുകൾ ലഭ്യമല്ല.

ഇന്ത്യയുടെ ഭാഗമാണെങ്കിലും ഇന്ത്യൻ സഞ്ചാരികൾക്കോ വിദേശ സഞ്ചാരികൾക്കോ ഒന്നും ഇവിടേക്ക് പ്രവേശനമില്ല. എണ്ണത്തിൽ ഇത്രയും കുറവായ ദ്വീപ് നിവാസികളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലാണ് ഈ നിയന്ത്രണം. മാത്രമല്ല, പുറമേ നിന്നു വരുന്നവരുടെ സാമീപ്യം ദ്വീപുനിവാസികൾക്ക് രോഗം പകരാനുള്ള സാധ്യതകൾക്കും വഴിവെക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button