കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കുടുംബ സന്ദര്‍ശന വിസയുടെ കാലാവധി ഉയർത്തി. കാലാവധി മൂന്ന് മാസമാക്കി ഉയർത്തിയെന്ന് ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് രാജ്യത്ത് ജോലിയുള്ള വിദേശിക്ക് ഭാര്യ, മക്കള്‍ എന്നിവരെ സന്ദര്‍ശന വിസയില്‍ കൊണ്ടുവന്നാല്‍ പരമാവധി മൂന്ന് മാസംവരെ കുവൈറ്റില്‍ നിര്‍ത്താം.
മന്ത്രാലയത്തിലെ പാസ്‌പോര്‍ട്ട് പൗരത്വകാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് ഫൈസല്‍ അല്‍ നവാഫ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായി റിപ്പോർട്ട് പുറത്തുവന്നു. രാജ്യത്ത് അടുത്തിടെയായി എല്ലാ തരം സന്ദര്‍ശക വിസയുടെയും കാലാവധി ഒരു മാസമായി പരിമിതപ്പെടുത്തിയിരുന്നു. ഏറ്റവും അടുത്ത കുടുംബത്തെ വിട്ടുനില്‍ക്കുന്നവരോടുള്ള മാനുഷിക പരിഗണന കണക്കിലെടുത്താണ് പുതിയ മാറ്റം കൊണ്ടുവന്നത്.
Post Your Comments