കൊച്ചി: മുൻ മന്ത്രി തോമസ് ചാണ്ടിയ്ക്കെതിരായ പൊതുസ്ഥലം കൈയേറി റോഡ് നിര്‍മിച്ചെന്ന പരാതിയില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ച്. സെപ്റ്റംബര്‍ 25-ലേക്കാണ് ഹർജി മാറ്റിവെച്ചിരിക്കുന്നത്.
തോമസ് ചാണ്ടി എംപി ഫണ്ട് ദുരുപയോഗം ചെയ്ത് തന്റെ റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചുവെന്നും ഇത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നും കാട്ടി ആലപ്പുഴ സ്വദേശി സുഭാഷ് വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് വാട്ടര്‍ വേള്‍ഡ് കന്പനി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തന്റെ റിസോര്‍ട്ടിന് വേണ്ടി സ്ഥലം കൈയേറി റോഡ് നിർമിച്ച സംഭവത്തിൻറെ പശ്ചാത്തലത്തിൽ തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്.
Post Your Comments