ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറുപത്തിയെട്ടാം ജന്മദിനത്തില് ആശംസകൾ അറിയിച്ച നടൻ മോഹൻലാലിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി. നിരവധി ആളുകളാണ് പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ചത്. ഇതില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് മോദി നന്ദി അറിയിച്ച് മറുപടി നല്‍കിയത്.
മോഹന്‍ലാലിന്റെ ട്വീറ്റിന് പ്രധാനമന്ത്രിയുടെ മറുപടി ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. മോഹന്‍ലാലിന് മറുപടി നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ ഉണ്ടെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്. ആര്‍എസ്എസ് നേതാക്കളുടെ സജീവ സാന്നിധ്യമുള്ള വിശ്വശാന്തി ട്രസ്റ്റുമായി ചേര്‍ന്നുള്ള മോഹന്‍ലാലിന്റെ പ്രവര്‍ത്തനം ബിജെപിയിലേക്കുള്ള താരത്തിന്റെ പ്രവേശനമാണോ എന്ന് പലരിലും സംശയം ജനിപ്പിക്കുന്നു.
Post Your Comments