സെബിയില്‍(സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അവസരം. വിവിധ വിഭാഗങ്ങളിലായി ഓഫീസര്‍ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജര്‍) തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജനറല്‍ 84, ലീഗല്‍ 18, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി 8, എന്‍ജിനീയറിങ് (സിവില്‍) 5, എന്‍ജിനീയറിങ് (ഇലക്ട്രിക്കല്‍) 5 എന്നിങ്ങനെ 120 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുക. രണ്ട് ഘട്ടങ്ങളിലായുള്ള ഓണ്‍ലൈന്‍ പരീക്ഷ, പേഴ്സണല്‍ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും.
വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുക :SEBI
Post Your Comments