KeralaLatest News

പാരസെറ്റമോളും കാല്‍പ്പോളും അധികം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്;ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

പാരസെറ്റമോളിന്റെയും കാല്‍പ്പോളിന്റെയും അമിതഉപയോഗം ആസ്തമ വര്‍ധിപ്പിക്കാനുള്ള സാധ്യത കൂട്ടുമെന്ന് പുതിയ പഠനറിപ്പോര്‍ട്ട്. 620 പേരില്‍ നടത്തിയ പഠനത്തിന്റെ ഫലമായാണ് പുതിയ വാദം. പാരസെറ്റമോള്‍ കഴിക്കുന്നത് വിഷ പദാര്‍ത്ഥങ്ങളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുമെന്ന് മെല്‍ബണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകയായ ജിന്‍ ദായ് ആണ് ചൂണ്ടിക്കാണിക്കുന്നത്.

ശൈശവാവസ്ഥയില്‍ തന്നെ പാരസെറ്റമോള്‍ അധികമായി ഉപയോഗിക്കുന്ന പ്രത്യേക ജനിതക പ്രൊഫൈലുകള്‍ ഉള്ള കുട്ടികള്‍ക്ക് അത് ശ്വാസകോശാരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാമെന്നും അത് ആസ്തമയുടെ ഒരു കാരണമാകാമെന്നുമാണ് ജിന്‍ ദായ് ചൂണ്ടിക്കാണിക്കുന്നത്. ഡോ ജിന്‍ ദായ് ഗവേഷണത്തിലൂടെ കണ്ടെത്തിയവ പാരീസിലെ യൂറോപ്യന്‍ റെസ്പിറേറ്ററി സൊസൈറ്റി ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സല്‍ സമര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം പാരസെറ്റമോള്‍ ആസ്തമയക്ക് കാരണമാകുമെന്നെല്ല ഗവേഷണഫലമെന്നും ഗവേഷക വ്യക്തമാക്കുന്നുണ്ട്. ‘ശരിയായി ഉപയോഗിക്കുമ്പോള്‍ വേദനയ്ക്കും പനിക്കും മറ്റും പാരസെറ്റമോള്‍ സുരക്ഷിതവും ഫലപ്രദവുമാണ്. രോഗലക്ഷണങ്ങള്‍ തുടരുമെങ്കില്‍ തുടര്‍ച്ചയായി ഇതേ മരുന്ന് ഉപയോഗിക്കാതെ വിദഗ്ധ ഡോക്ടറുടെ ഉപദേശം തേടാനാണ് ഉപദേശം നല്‍കേണ്ടതെന്നും ഗവേഷക പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button