Latest NewsNewsInternationalUK

പാരസെറ്റമോള്‍ കഴിച്ച്‌ ആത്മഹത്യചെയ്യുന്നവർ കൂടുന്നു!! മരുന്നിന്റെ വില്‍പ്പന നിയന്ത്രിക്കാന്‍ പദ്ധതിയുമായി യുകെ

500 എംജിയുള്ള 16 ഗുളികകള്‍ വാങ്ങാനാണ് അനുമതിയുള്ളത്

ലണ്ടന്‍: പനിക്കും മറ്റും നല്‍കുന്ന മരുന്നുകളിൽ ഒന്നായ പാരസെറ്റമോളിന്റെ വില്‍പ്പന നിയന്ത്രിക്കാന്‍ പദ്ധയുമായി യുകെ. ഡോക്ടർമാരുടെ കുറിപ്പില്ലാതെ പാരസെറ്റമോള്‍ അടങ്ങിയ മരുന്ന് വിൽക്കുന്നത് നിയന്ത്രിക്കാനാണ് പദ്ധതി. പാരസെറ്റമോള്‍ കഴിച്ച്‌ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നീക്കമെന്നും റിപ്പോർട്ട്.

read also: വളർത്തു നായയുടെ കടിയേറ്റു: 11 ദിവസം കോമയിൽ കഴിഞ്ഞ ശേഷം 53 കാരി മരണത്തിന് കീഴടങ്ങി

ഓരോ വര്‍ഷവും ശരാശരി 5000 പേര്‍ യുകെയില്‍ ആത്മഹത്യ ചെയ്യുന്നതായാണ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ കണക്ക് വ്യക്തമാക്കുന്നത്. ഇതിനെ തുടർന്നാണ് പുതിയ പദ്ധതിയ്ക്ക് നീക്കമിടുന്നത്. ആത്മഹത്യ ചെയ്യാന്‍ പാരസെറ്റമോള്‍ ആണ് കൂടുതൽ പേരും ഉപയോഗിക്കുന്നത് എന്ന ക്രേംബ്രിഡ്ജ് സര്‍വകലാശാല പ്രസിന്റെ 2018ലെ പഠന റിപ്പോര്‍ട്ടിൽ പറയുന്നു. പാരസെറ്റമോള്‍ അമിതമായി കഴിച്ചതിനെ തുടര്‍ന്ന് കരളിന് ഉണ്ടാവുന്ന വീക്കമാണ് മരണത്തിന് പ്രധാനമായി കാരണമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

നിലവില്‍ പാരസെറ്റമോള്‍ അടങ്ങിയ, പരമാവധി രണ്ടു പാക്കറ്റ് (500 എംജിയുള്ള 16 ഗുളികകള്‍) മരുന്ന് വാങ്ങാനാണ് അനുമതിയുള്ളത്. കടകളില്‍ നിന്ന് ജനങ്ങള്‍ പാരസെറ്റമോള്‍ വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് പുതിയ നയത്തില്‍ ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button