Latest NewsKerala

കേരളത്തെ പിടിച്ചുലച്ച പ്രളയ കാലത്തെ വാർത്തകൾ ഇനി സ്കൂൾ ചുമരിലും

മലപ്പുറം: കേരളത്തെ ഞെട്ടിച്ച പ്രളയകാലത്തിന്റെ വാർത്തകൾ വീണ്ടും ചുമരുകളിൽ വർണ്ണക്കാഴ്ച്ചകളാകുന്നു. വണ്ടൂര്‍ ചെറുകോട് കെഎംഎംഎയുപി സ്‌കൂളിലെ ചുമരുകളിലാണ് കലാകാരന്മാര്‍ ഇത്തരമൊരു വ്യത്യസ്ത കാഴ്ച്ച ഒരുക്കിയത്.

 

’മധുരിക്കും ഓര്‍മ്മകളേ’ പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക കൂട്ടായ്മയുടെ ഭാഗമായാണ് പ്രളയകാലത്തെ കേരളത്തിലെ വിവിധ പത്രങ്ങളിലെ മുഖപേജിലെ ചിത്രങ്ങള്‍ വരച്ച് പത്രമാധ്യമങ്ങള്‍ നടത്തിയ സ്തുത്യര്‍ഹമായ സേവനത്തിന് വ്യത്യസ്തമായ രീതിിയൽ നന്ദി പ്രകടിപ്പിച്ചത്.

കേരളത്തെ പ്രളയം മുക്കിയപ്പോഴും ജനങ്ങൾക്കായി നേരോടെ, അഹോരാത്രം ജോലി ചെയ്തവർക്കുള്ള വ്യത്യസ്തമായ നന്ദി പ്രകടനം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഒരിക്കലും കേരളം മറന്നുപോകാനിടയില്ലാത്ത പ്രളയത്തെ ഇങ്ങനെയും രേഖപ്പെടുത്തി വയ്ക്കാം എന്നതിന് ഉദാഹരണമായി ചെറുകോട് സ്കൂൾ ചുമരുകൾ നിലനിൽക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button