KeralaLatest News

നാൽപ്പത് ലക്ഷം മുടക്കി നിർമ്മിച്ച വീട് ഇടിഞ്ഞ് താഴുന്നു, സോയിൽ പൈപ്പിങ്ങെന്ന് സ്ഥിരീകരണം

പത്തടി അകലെ നിന്നിരുന്ന തെങ്ങ് ഇപ്പോൾ 20 അടി ദൂരെ നിൽക്കുന്ന അദ്ഭുത പ്രതിഭാസമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്

കരിമ്പൻ: പ്രളയത്തിന് ശേഷം കേരളത്തിൽ ഇന്നു വരെ കാണാത്ത കാഴ്ച്ചകൾക്കാണ് സക്ഷിയാകുന്നത് . മണിയാറൻകുടി സ്കൂൾ അധ്യാപകൻ വേഴവേലിൽ പോൾ വർഗീസ് പണിതുകൊണ്ടിരുന്ന വീട് ഇടിഞ്ഞിരുന്നു. എന്നാൽ ഇപ്പോഴും ശേഷിക്കുന്ന ഭാഗങ്ങൾ വലിഞ്ഞ് സ്ഥാനം മാറുകയാണ്.

പത്തടി അകലെ നിന്നിരുന്ന തെങ്ങ് ഇപ്പോൾ 20 അടി ദൂരെ നിൽക്കുന്ന അദ്ഭുത പ്രതിഭാസമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഇതുവരെ 40 ലക്ഷം രൂപ വീടിനു ചെലവായിരുന്നു. ഓഗസ്റ്റ് 12 മുതൽ പെയ്ത മഴയിൽ റോഡിനു മുകളിലുണ്ടായ വിള്ളലിലാണു തുടക്കം. ഭൂമിക്കടിയിലെ മണ്ണ് സോയിൽ പൈപ്പിങ് മൂലം ഒഴുകിപ്പോയതിനെത്തുടർന്നാണ് വീടിന്റെ മുകൾ ഭാഗം അടക്കം സ്ഥാനം മാറുന്ന പ്രതിഭാസം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button