പാറ്റ്ന: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. ബിഹാറിലെ നവാഡ ജില്ലയിലെ ലവാർപുരയിൽ രുപൻ മാഞ്ജി (20) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മുളവടിയും കട്ടയും ഇരുമ്പ് ദണ്ഡും ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാഞ്ജിയെ സ്ഥലത്തെത്തിയ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രദേശത്തെ ഒരു വീട്ടിൽ നാല് മോഷ്ടാക്കൾ കയറി. എന്നാൽ വീട്ടുകാർ ഉണർന്നതോടെ മൂന്നു പേർ ഓടി രക്ഷപെട്ടു. നാലാമനെ നാട്ടുകാർ പിടികൂടി മർദ്ദിക്കുകയിരുന്നെന്നും സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു
Post Your Comments