സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അയക്കുന്ന സന്ദേശങ്ങള്‍ക്കൊപ്പമുള്ള ഇമോജികള്‍ വേറും തമാശക്കാരാണെന്ന് കരുതല്ലേ..വ്യത്യസ്ത ഭാവങ്ങളിലുള്ള ഈ മുഖങ്ങള്‍ നാം അയക്കുന്ന ടെകസ്റ്റ് മെസേജിന്റെ വ്യാഖ്യാനം തന്നെ മാറ്റിക്കളയുമെന്നാണ് ചില പഠന സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നത്.
ഇമോജികള്‍ ഡിജിറ്റല്‍ സന്ദേശങ്ങളില്‍ എല്ലായിടവും പ്രത്യക്ഷപ്പെടുന്നവരാണ്. മിക്കവരും ഓണ്‍ലൈനില്‍ ഇമോജികളെ ഉപയോഗിച്ചാണ് സന്ദേശങ്ങളയക്കുന്നത്. ഇമോജികളെ മറ്റൊരു തരത്തില്‍ ഒരു ബഹുസ്വര ആശയവിനിമയമായി കണക്കാക്കാം, പദങ്ങളും ആംഗ്യങ്ങളും അല്ലെങ്കില്‍ പദങ്ങളും മുഖഭാവങ്ങളും ഇവിടെ ഉള്പ്പെടുന്നതുകൊണ്ടാണിതെന്നും ഗവേകര്‍ പറയുന്നു.
മനുഷ്യര്‍ ഭാഷയുടെ ലിഖിതമായ പ്രാതിനിധ്യം വികസിപ്പിക്കുന്നതിനു വളരെ മുമ്പുതന്നെ സംഭാഷണങ്ങളും ആംഗ്യരൂപങ്ങളും വികസിപ്പിച്ചു. താളം വ്യത്യാസപ്പെടുത്തിയും ആംഗ്യങ്ങളിലുടെയും അവര്‍ അര്‍ത്ഥതലങ്ങളില്‍ വ്യത്യാസമുണ്ടാക്കി. ലിഖിത ഭാഷ വഴിയുള്ള ആശയവിനിമയത്തിന് വളരെ മുമ്പ് തന്നെ ഇത്തരത്തിലുള്ള ആശയവിനിമയം നടന്നിരുന്നു. വരകളിലൂടെയും ചിത്രങ്ങളിലൂടെയും മനുഷ്യന് പണ്ട് ആശയവിനിമയം നടത്തിയതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഇമോജികള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ശിലായുഗം മുതല്‍ ആരംഭിച്ച ആശയവിനിമയോപാധി ഇപ്പോഴും തുടരുന്നതിന്റെ പ്രത്യക്ഷ സൂചകമാണ് ഇമോജികള്‍. വ്യാഖ്യാനമോ പരിഹാസമോ ലിഖിത ഭാഷയില്‍ ഉപയോഗിക്കുന്നതുപോലെ തന്നെയാണ് ഇമോജികളും സന്ദേശങ്ങളില്പ്പെടുന്നത്. ചിലപ്പോള്‍ ഇമോജികള്‍ ഭാഷാപരമായ അര്‍ത്ഥത്തോട് തികച്ചും പൊരുത്തപ്പെടുന്നതാണ്. മറ്റ് ചിലപ്പോള്‍ അത് വ്യാഖ്യാനപരമായിമാറും. ആശയവിനിമയത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് വിപുലീകരിക്കാന്‍ ഈ പഠനം സഹായിക്കുന്നു എന്നാണ് മേഖലയില്‍ ഗവേഷണം നടത്തുന്നവര്‍ പറയുന്നത്.
ഇമോജികളുടെ ഒരു സ്ട്രിംഗ് ഉപയോഗിക്കാന്‍ കഴിയില്ല, എന്നാല്‍ ഇമോജികളും വാക്കുകളുമാണെങ്കില് അവ ആശയത്തിന്റെ അര്‍ത്ഥസാധ്യത വര്‍ദ്ധിപ്പിക്കും. വാക്കോ ഇമോജിയോ സ്വയം നില്ക്കന്നതിനപ്പുറം അവ രണ്ടും ഒന്നിച്ചുനിന്നാല്‍ വലിയ തരത്തിലുള്ള ആശയവിനിമയാണ് നടക്കുന്നത്.
വാക്കുകളേയോ ഇമോജികളുടേയോ വാക്കുകളേക്കാളും ഇമോജികളുടെ സംയുക്ത പ്രഭാവം വളരെ വലുതാണെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്തായാലും പുതിയ തരത്തിലുള്ള ആശയവിനിമയോപാധികളെ മസ്തിഷ്കവും സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് വര്‍ധിച്ചുവരുന്ന അവയുടെ ഉപയോഗം
Post Your Comments