ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഹൈക്കോടതിയുടെ സമന്‍സ്. ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദ്ദിച്ച കേസിലാണ് ഡല്‍ഹി കോടതി സമന്‍സ് അയച്ചത്. കേജരിവാളിനോട് നേരിട്ട് ഹാജരാകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതേ കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മറ്റ് 11 എംഎല്‍എമാരും കോടതിയില്‍ ഹാജരാകണം.
കഴിഞ്ഞ ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഖ്യമന്ത്രിയുടെ വസതിയില്‍ യോഗത്തിനെത്തിയ അന്‍ഷു പ്രകാശിനെ ആം ആദ്മി എംഎല്‍എമാര്‍ ആക്രമിച്ചെന്നാണ് കേസ്. പരസ്യസംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെത്തിയ തന്നെ വാക്കേറ്റത്തെ തുടര്‍ന്ന് മര്‍ദ്ദിച്ചെന്നായിരുന്നു ചീഫ് സെക്രട്ടറി നല്‍കിയ പരാതി.
Post Your Comments