CricketLatest News

ഏഷ്യ കപ്പിൽ ഹോങ്കോങ്ങിനെതിരെ നാളെ ഇന്ത്യൻ പോരാട്ടം

തുടർച്ചയായുള്ള മത്സരങ്ങളിൽ ക്ഷീണിതനായ കോഹ്‌ലിക്ക്

ദുബായ് : ഏഷ്യ കപ്പിൽ ഹോങ്കോങ്ങിനെതിരെ നാളെ ഇന്ത്യൻ പോരാട്ടം. കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ എട്ടു വിക്കറ്റിനു തകർത്തുവിട്ട ഹോങ്കോങ്ങിൽനിന്നു കാര്യമായ ഭീഷണി ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. കരുത്തരായ പാക്കിസ്ഥാനുമായാണ് നാളെത്തെ കളി.

തുടർച്ചയായുള്ള മത്സരങ്ങളിൽ ക്ഷീണിതനായ കോഹ്‌ലിക്ക് ബിസിസിഐ വിശ്രമം അനുവദിച്ചതോടെ മൂന്നാം നമ്പരിൽ ആരു ബാറ്റു ചെയ്യും എന്നതാകും പരമ്പരയിൽ രോഹിത് ശർമയെ അലട്ടുന്ന ചോദ്യം. മധ്യനിരയിൽ എം.എസ്.ധോണിയുടെ ബാറ്റിങ് ഫോമും ടൂർണമെന്റിൽ ഇന്ത്യയ്ക്കു നിർണായകമാണ്. മൂന്നാം നമ്പരിൽ ഇന്നു കെ.എൽ.രാഹുലിനു നറുക്കു വീഴാനാണു സാധ്യത. മനീഷ് പാണ്ഡെ, കേദാൽ യാദവ്, അമ്പാട്ടി റായുഡു തുടങ്ങിയവർക്കു ടീമിൽ സ്ഥാനം ഉറപ്പിക്കാനായുള്ള അവസരമാകും ഏഷ്യ കപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button