![indian team](/wp-content/uploads/2018/09/indian-team-1.jpg)
ദുബായ് : ഏഷ്യാകപ്പിൽ പ്രതീക്ഷകൾ കൈവിടാതെ ഇന്ത്യന്‍ ടീം അറബിമണ്ണിലെത്തി. ടീം നായകന് രോഹിത് ശർമ്മയും എം എസ് ധോണിയും അടക്കമുള്ള താരങ്ങളാണ് ദുബായിലെത്തിയത്. വിരാട് കൊഹ്ലിക്ക് വിശ്രമം അനുവദിച്ചതിനാൽ രോഹിത് ശർമ്മയാണ് ടീം ഇന്ത്യയെ നയിക്കുക.
Read also:വിദ്യാർത്ഥികളുടെ ബാഗിന് ഭാരം കൂടിയാൽ ഇനി പണികിട്ടും..
കേദാർ ജാദവ്, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, എന്നിവരാണ് കളിക്കുന്ന മറ്റുതാരങ്ങൾ. ചില താരങ്ങൾ ഇംഗ്ലണ്ടിൽ നിന്നാണ് ടീമിനൊപ്പം ചേർന്നത്. ആറ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന് നാളെയാണ് തുടക്കമാവുക. ഗ്രൂപ്പ് എയില്‍ പാക്കിസ്ഥാനും ഹോംങ്കോംഗിനും ഒപ്പമാണ് ഇന്ത്യ കളിക്കുന്നത്.
Post Your Comments