CricketLatest News

ഏഷ്യ കപ്പിൽ വീണ്ടും ഒരു ഇന്ത്യ-പാകിസ്ഥാൻ എൽ ക്ലാസിക്കോയ്ക്ക് കളമൊരുങ്ങുമ്പോൾ ജയം ആർക്കൊപ്പം? കളിയിലെ കണക്കുകളും സാധ്യതകളും

ഇന്ത്യയിലെയും പാകിസ്താനിലെയും ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യ കപ്പിലെ സൂപ്പർ പോരാട്ടത്തിന് നാളെ ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകും

ഇന്ത്യയിലെയും പാകിസ്താനിലെയും ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യ കപ്പിലെ സൂപ്പർ പോരാട്ടത്തിന് നാളെ ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തില്‍ കൊമ്പുകോര്‍ക്കുന്നത്. ചിരവൈരികളായ പാകിസ്ഥാനും ഇന്ത്യയും നീണ്ട ഒരു വര്‍ഷത്തിനു ശേഷമാണ് ഏറ്റുമുട്ടുന്നു എന്നുള്ളതാണ് ഈ മത്സരത്തിന്റെ മറ്റൊരു പ്രത്യേകത. കഴിഞ്ഞ വര്‍ഷം നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലിലാണ് ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യയെ തറപറ്റിച്ച് പാകിസ്ഥാൻ കിരീടം ചൂടിയിരുന്നു.

കളിയിലെ കണക്കുകൾ

ഏഷ്യാ കപ്പില്‍ 12 തവണയാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഇതിനു മുൻപ് ഏറ്റുമുട്ടിയിട്ടുള്ളത്. ആറ് മല്‍സരങ്ങളിൽ ഇന്ത്യ വിജയിച്ചപ്പോൾ അഞ്ചെണ്ണത്തില്‍ പാകിസ്താന്‍ വിജയിച്ചു. ഒരു മത്സരം ഉപേക്ഷിച്ചു. ആദ്യമായി ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത് 1984ലായിരുന്നു അത്. ചരിത്രത്തിലെ ആദ്യ ഏഷ്യ കപ്പായിരുന്നു ഇത്. അന്ന് 54 ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചു. ഏറ്റവും ഒടുവിൽ 2016ല്‍ ട്വന്റി-ട്വന്റി ഫോര്‍മാറ്റില്‍ നടന്ന മല്‍സരത്തിലും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. അന്ന് അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.ഹോങ്കോങിനെതിരേ ജയിച്ചാല്‍ പാകിസ്താനെതിരേ നടക്കുന്ന അടുത്ത മല്‍സരത്തിന്റെ ഫലം എന്തു തന്നെ ആയാലും ഇന്ത്യ സൂപ്പര്‍ ഫോറിലേക്കു മുന്നേറും.

ഗ്രൂപ്പ് എ

ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍ തന്നെയാണ് ഏഷ്യാ കപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് എയിലാണ് ഇരുടീമിന്റെയും സ്ഥാനം. യോഗ്യത നേടിയെത്തുന്നവരാണ് ഗ്രൂപ്പിലെ മൂന്നാമത്തെ ടീം. ദുബായിലാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ സെപ്തംബര്‍ 19നു നടക്കുന്ന മല്‍സരം.

ഒന്നല്ല ചിലപ്പോൾ മൂന്ന് എൽ ക്ലാസിക്കോ കാണാം

ഗ്രൂപ്പില്‍ ഒരു ടീമിന് രണ്ടു മല്‍സരങ്ങള്‍ വീതമാണുണ്ടുവാക. ആദ്യ രണ്ടു സ്ഥാനങ്ങൡലെത്തുന്നവര്‍ സൂപ്പര്‍ ഫോറിലേക്കു യോഗ്യത നേടും. അദ്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഇന്ത്യയും പാകിസ്താനും സൂപ്പര്‍ ഫോറിലുണ്ടാവും. സൂപ്പര്‍ ഫോറില്‍ ഒരു ടീമിന് മൂന്നു മല്‍സരങ്ങള്‍ വീതമുണ്ട്. അതുകൊണ്ടു സൂപ്പര്‍ ഫോറില്‍ ഇന്ത്യയും പാകിസ്താനും വീണ്ടും നേര്‍ക്കുനേര്‍ വരും. സൂപ്പര്‍ ഫോറില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവരാണ് ഫൈനലിലേക്കു യോഗ്യത നേടുക. മികച്ച പ്രകടനം പുറത്തെടുക്കുകയാണെങ്കില്‍ ഇന്ത്യയും പാകിസ്താനും തന്നെയായിരിക്കും ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുക. അങ്ങനെ വന്നാല്‍ ഇന്ത്യ- പാകിസ്താനും ഒരിക്കല്‍ക്കൂടി മുഖാമുഖം വരും. ഫൈനലിലായിരിക്കും ചിരവൈരികള്‍ തമ്മിലുള്ള മൂന്നാമത്തെ അങ്കം. സെപ്തംബര്‍ 28ന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍.

വെല്ലുവിളികൾ

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്യാപ്റ്റന്‍ വിരാട് കോലി ടീമില്‍ ഇല്ലെന്നതു മാത്രമാണ് ഇന്ത്യയുടെ ഏക പോരായ്മ. കോലിക്കു സെക്ടര്‍മാര്‍ വിശ്രമം നല്‍കുകയായിരുന്നു. എന്നാല്‍ രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ മികച്ച ഒരുപിടി താരങ്ങളുണ്ട്.അതിനാൽ തന്നെ ഇവർ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മികച്ച ഫോമിലുള്ള ചില താരങ്ങളാണ് പാകിസ്താന്റെ തുറുപ്പുചീട്ടുകള്‍. ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തിയേക്കാവുന്ന ഒരു പിടി താരങ്ങളുണ്ട് പാകിസ്ഥാൻ നിരയിൽ. അവർ ആരൊക്കെയാണെന്ന് നോക്കാം.

ബാബര്‍ അസം

പാക് ക്രിക്കറ്റിലെ വിരാട് കോലിയെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് യുവ ബാറ്റ്‌സ്മാന്‍ ബാബര്‍ അസം. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. നിലവില്‍ ഏകദിനത്തിലും ട്വന്റി20യിലും 50നു മുകൡ ബാറ്റിങ് ശരാശരിയുള്ള ഏക താരവും ബാബറാണ്.

ഹസന്‍ അലി

മൂന്നു തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുള്ള താരമാണ് ഹസ്സൻ അലി. കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ കന്നിക്കിരീട വിജയത്തിലേക്കു നയിച്ച അദ്ദേഹം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം കൈക്കലാക്കയിരുന്നു. അലിയെ നേരിടുകയെന്നത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു വെല്ലുവിളി തന്നെയായിരിക്കും.

ഫഖര്‍ സമാന്‍

കഴിഞ്ഞ വര്‍ഷം നടന്ന ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കതിരേ സെഞ്ച്വറിയുമായി വരവറിയിച്ച താരമാണ് ഫഖർ സമാന്‍ പിന്നീട് സൂപ്പർ താരമായി മാറുന്നതാണ് കണ്ടത് മികച്ച പ്രകടനത്തിലൂടെ ഇതിനകം ചില റെക്കോര്‍ഡുകളും അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചു കഴിഞ്ഞു. ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയിട്ടുള്ള ഏക പാക് ബാറ്റ്മാനെന് റെക്കോര്‍ഡ് സമാന്റെ പേരിലാണ്. ഏകദിനത്തില്‍ 100നു മുകളില്‍ സ്‌ട്രൈക്ക്‌റേറ്റുള്ള താരത്തിന്റെ ശരാശരി 76നും മുകളിലാണ്.

തുല്യസാധ്യത

ബുധനാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ- പാക് ത്രില്ലറിനെക്കുറിച്ച് പ്രവചിച്ചു മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലി രംഗത്തുവന്നു. ഇരുടീമിനും മല്‍സരത്തില്‍ തുല്യസാധ്യതയാണെന്നാണ് ഗാംഗുലിയുടെ പ്രവചനം. തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടമായിരിക്കും ഇത്. ഇരുവര്‍ക്കും 50-50 വിജയസാധ്യതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എന്തായാലും എല്ലാവരെയും മുൾമുനയിൽ നിർത്തുന്ന ഒരു ത്രില്ലെർ മത്സരം കാണാനാകുമെന്ന കാര്യത്തിൽ സംശയമില്ല. ചിരവൈരികൾ തമ്മിലുള്ള ഈ പി[ഒരാട്ടത്തിൽ ഏതായാലും കണക്കുകൾക്ക് പ്രസക്തിയില്ല. ആര് വിജയിക്കുമെന്നറിയാൻ മത്സരം കഴിയുന്നത് വരെ കാത്തിരുന്നേ മതിയാകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button