തിരുവനന്തപുരം: അറബികടലിൽ രൂപപ്പെട്ട ന്യുനമർദ്ദം തീവ്രന്യുന മർദ്ദമായി ശക്തി പ്രാപിച്ചതായി കാലാവസ്ഥാ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ‘തേജ്’ ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. ഇന്ത്യ നിർദ്ദേശിച്ച പേരാണ് തേജ്. ഒക്ടോബർ 22ഓടെ തീവ്ര ചുഴലിക്കാറ്റായി വീണ്ടും ശക്തി പ്രാപിക്കുന്ന തേജ് ഒക്ടോബർ 24 ഓടെ ഒമാൻ യെമൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
അതേസമയം ചുഴലിക്കാറ്റിൽ ഇന്ത്യൻ തീരത്തിന് ഭീഷണിയില്ല. ഈ വർഷത്തെ മൂന്നാമത്തെയും അറബികടലിൽ രണ്ടാമത്തെയും ഈ സീസണിലെ ആദ്യത്തെയും ചുഴലിക്കാറ്റാണ് തേജ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദ്ദം തിങ്കളാഴ്ചയോടെ തീവ്ര ന്യുന മർദ്ദമായി മാറാനും സാധ്യതയുണ്ട്. കേരളത്തിൽ വരും ദിവസങ്ങളിൽ അങ്ങിങ്ങായി മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്.
ഓസ്ട്രിയയിലേക്കും ജർമ്മനിയിലേക്കും നഴ്സുമാർക്ക് വൻ അവസരങ്ങൾ: സൗജന്യ നിയമനം, ഒഡെപെക്ക് മുഖേന
അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്ക് മുകളിൽ എത്തിച്ചേരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നിരുന്നാലും തുടക്കം ദുർബലമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ പറയുന്നു.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനും മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. ഒക്ടോബർ 23 ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. കോമറിൻ മേഖലക്ക് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.
Post Your Comments