ദുബായ്: ഇക്കൊല്ലം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യ ഉൾപ്പെടെ ഏത് ടീമിനെയും തോൽപ്പിക്കാൻ പാകിസ്ഥാന് കഴിയുമെന്ന് പാകിസ്ഥാൻ മുൻ പേസർ വഹാബ് റിയാസ്. ടി20 എന്നാൽ ചില പന്തുകളിൽ മാറിമറിയുന്ന ഫോർമാറ്റ് ആണെന്നും നന്നായി കളിച്ചാൽ പാകിസ്ഥാന് ഇന്ത്യയെ നിഷ്പ്രയാസം പരാജയപ്പെടുത്താൻ സാധിക്കുമെന്നും വഹാബ് പറഞ്ഞു. പാക് പാഷനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ അഭിപ്രായ പ്രകടനം.
‘തീർച്ചയായും അവർക്ക് അതിനുള്ള കഴിവുണ്ട്. പാക് താരങ്ങൾ കഴിവുള്ളവരാണെങ്കിൽ ഇന്ത്യ ഉൾപ്പെടെ ലോകത്തിലെ ഏത് ടീമിനെയും അവർക്ക് പരാജയപ്പെടുത്താനാവും. ഒരു ചെറിയ സംഭവത്തിലോ ചില പന്തുകൾക്കുള്ളിലോ മാറിമറിയുന്ന ഫോർമാറ്റാണ് ടി20 ക്രിക്കറ്റ്. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിലും അത് വ്യത്യസ്തമല്ല. നന്നായി കളിച്ചാൽ പാകിസ്ഥാന് ഇന്ത്യ കീഴടക്കാം’ റിയാസ് പറഞ്ഞു.
Read Also:- നീരജ് ചോപ്രയ്ക്ക് പിന്തുണയുമായി ഗുസ്തി താരം ബജ്രംഗ് പുനിയ
ഇത്തവണ ലോകകപ്പ് ജേതാക്കളാവാൻ പാകിസ്ഥാനുള്ള സാധ്യത അധികമാണെന്നും വഹാബ് റിയാസ് പറഞ്ഞു. ‘വേദിയും സാഹചര്യങ്ങളും പരിഗണിച്ചാൽ പാകിസ്ഥാൻ ടൂർണമെന്റ് വിജയിക്കാൻ സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നു. പാകിസ്ഥാൻ യുഎഇയിൽ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അവർക്ക് സാഹചര്യങ്ങൾ പരിചയമുള്ളതാണ്. അവർക്ക് അത് ഉപയോഗിക്കാനായാൽ മെച്ചമാണ്’ റിയാസ് കൂട്ടിച്ചേർത്തു.
Post Your Comments