Latest NewsNattuvartha

സ്മാര്‍ട്‌ ഫോണ്‍ തട്ടിയെടുത്ത കുട്ടിക്കള്ളന്മാരെ 70കാരി ഓടിച്ചിട്ട് പിടിച്ച് താരമായി

മറുകരയില്‍ ചൂണ്ടയിടുകയായിരുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ പരിചയ ഭാവം കാട്ടി

ഏറ്റുമാനൂര്‍: കുട്ടി മോഷ്ടാക്കളെ കൈയോടെ പിടിച്ച 70കാരി താരമായി. ഏറ്റുമാനൂര്‍ പട്ടിത്താനം നിരപ്പേല്‍ ലക്ഷ്മിക്കുട്ടിയമ്മയാണ് തന്റെ സ്മാര്‍ട്‌ഫോണുമായി കടന്നു കളഞ്ഞ വിദ്യാര്‍ത്ഥികളെ ഓടിച്ചിട്ട് പിടിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ചുമടുതാങ്ങി ജംക്ഷന് സമീപമുള്ള പാറക്കുളത്തിലായിരുന്നു സംഭവം. ഫോണ്‍ കുളത്തിന്റെ കരയില്‍ വച്ചശേഷം തുണികള്‍ കഴുകുകയായിരുന്നു ലക്ഷ്മിക്കുട്ടിയമ്മ. മറുകരയില്‍ ചൂണ്ടയിടുകയായിരുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ പരിചയ ഭാവം കാട്ടി ലക്ഷ്മിക്കുട്ടിയമ്മയുടെ അടുത്തെത്തി വില കൂടിയ ഫോണുമായി കടന്നു കളഞ്ഞു.

തുണി കഴുകി കഴിഞ്ഞ് ഫോണ്‍ തിരഞ്ഞ ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് മോഷണം നടന്നത് മനസിലായി. ഉടന്‍ തന്നെ ഇവര്‍ കുട്ടികള്‍ പോയ ദിശയിലേക്ക് ഓടി. വഴിയില്‍ കണ്ടവരോടെല്ലാം കുട്ടികളുടെ അടയാളങ്ങള്‍ ചോദിച്ച് മനസ്സിലാക്കി രണ്ട് കുട്ടികളെ കണ്ടെത്തി. ഫോണ്‍ എടുത്തില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞെങ്കിലും തന്റെ പിന്നാലെ പൊലീസുണ്ടെന്ന് പറഞ്ഞതോടെ ഇവരിലൊരാള്‍ ഒളിപ്പിച്ച് വെച്ച ഫോണെടുത്ത് ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് നല്‍കി. വിദ്യാര്‍ഥികളായതിനാല്‍ കേസ് കൊടുക്കുന്നില്ലെന്ന് ലക്ഷ്മിക്കുട്ടിയമ്മ പറയുന്നു. എറണാകുളത്തുള്ള മകന്‍ അമ്മയോട് വീഡിയോ കോള്‍ ചെയ്യാനാണ് വിലകൂടിയ ഫോണ്‍ വാങ്ങിച്ചു നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button