Latest NewsKerala

റോഡരുകില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ ശ്രദ്ധിയ്ക്കുക : റോഡരികിലെ വെള്ളവര പാര്‍ക്കിംഗിനോ ? പൊലീസ് വിശദീകരണം ഇങ്ങനെ

കോട്ടയം : നാം എല്ലാവരും കണ്ടിട്ടുണ്ടാകും റോഡരുകിലെ വെള്ളവര. യഥാര്‍ത്ഥത്തില്‍ അത് എന്തിനാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കുറേ പേരെങ്കിലും ആ വെള്ള വര വണ്ടികളുടെ പാര്‍ക്കിംഗിനാണെന്നാണ് ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ യാഥാര്‍ത്ഥ്യം പൊലീസ് വിശദമാക്കുന്നു.

റോഡുകളുടെ അരികിലുള്ള വരകള്‍ക്കപ്പുറത്ത് പാര്‍ക്കിംഗിനു വേണ്ടിയുള്ള സ്ഥലമല്ല. ഈ സ്ഥലം പാര്‍ക്കിങ്ങിനുള്ള ഏരിയയാണെന്ന് തെറ്റിദ്ധരിച്ച് ഒട്ടേറെപ്പേര്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടശേഷം പോകുന്നത് നഗരങ്ങളില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുണ്ട്. ഇതൊഴിവാക്കാന്‍ അനധികൃത പാര്‍ക്കിങ് നടത്തുന്നവര്‍ക്ക് പിഴ ചുമത്തുന്നതെന്നും പൊലീസ് പറഞ്ഞു.

റോഡില്‍ വെള്ളവരയ്ക്ക് അപ്പുറത്ത് വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നവര്‍ക്ക് പിഴ ചുമത്തുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് പൊലീസിന്റെ വിശദീകരണം. രാത്രികാലങ്ങളില്‍ റോഡിന്റെ വീതി മനസ്സിലാക്കാനാണ് റോഡുകള്‍ക്ക് അരികില്‍ വെളുത്ത വരകളുള്ളത്.

ഇത് പാര്‍ക്കിങ്ങിനുള്ള ഇടമല്ല. തിരക്കുള്ള ജംക്ഷനുകളുടെ സമീപത്ത് വരകള്‍ക്കപ്പുറം വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതു കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button