തിരുവനന്തപുരം: ഏത് കാട്ടില്‍ പോയൊളിച്ചാലും, എത്ര പേരുടെ ഇടയില്‍ നിന്നാലും ഇനി മുതല്‍ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനാകാത്ത വിധം പുത്തന്‍ സാങ്കേതിക വിദ്യ വളര്‍ന്ന് കഴിഞ്ഞു. കുറ്റവാളികളെ കണ്ടെത്താന്‍ പുതിയ സാങ്കേതിക വിദ്യയുമായി കേരളാ പൊലീസ് രംഗത്തെത്തുന്നു. ഡ്രോണുകളുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യയുടെയും സഹായത്തോടെയാണ് ഇത് പ്രാവര്‍ത്തികമാക്കുക.
ശബരിമലയുള്‍പ്പെടെയുള്ള തിരക്കേറിയ സ്ഥലങ്ങളിലെ സുരക്ഷക്കായി ഈ സംവിധാനത്തെ ഉപയോഗപ്പെടുത്താമെന്നാണ് പൊലീസ് ഉദ്ദേശിക്കുന്നത്. കുറ്റവാളികളുടെ ചിത്രങ്ങള്‍ നേരത്തേതന്നെ സമൂഹമാധ്യമങ്ങളില്‍ നിന്ന് ശേഖരിക്കും അതിനുശേഷമാകും ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഡ്രോണുകള്‍ വഴി കുറ്റവാളികളെ കണ്ട് പിടിക്കുക.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യയും ഡ്രോണുകളും കൈകോര്‍ക്കുമ്പോള്‍ ഏത് വിദഗ്ദനായ കള്ളനും വലയിലാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷയും. ഒരുമാസത്തിനകം ഇത് സംബന്ധിച്ചുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.
Post Your Comments