ചെന്നൈ: ചാരക്കേസില്‍ ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ കേസിലെ വിവാദ നായിക മറിയം റഷീദ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ചാരക്കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ സിബി മാത്യൂസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്പെക്റായിരുന്ന എസ്.വിജയന്‍ എന്നിവര്‍ക്കും കേരള പൊലീസിനും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് കേസ് നല്‍കുക. കസ്റ്റഡി പീഡനത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാകും മറിയം റഷീദ കോടതിയെ സമീപിക്കുക.
ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ തന്നേയും ഫൗസിയ ഹസനേയും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. മാലിയില്‍ പ്ളേഗ് പടര്‍ന്ന് പിടിച്ചതിനാല്‍ തിരികെ പോകാന്‍ കഴിയാത്ത സാഹചര്യമായിരുന്നു.കേസില്‍ നന്പി നാരായണന്റെ പേര് പറയാന്‍ വേണ്ടി എന്നെ അവര്‍ കസ്റ്റഡിയില്‍ അതിക്രൂരമായി പീഡിപ്പിച്ചു. ഇതിലൂടെ എനിക്കുണ്ടായ നഷ്ടം വളരെ വലുതാണ് – മറിയം റഷീദ ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മാലി സ്വദേശികളായ മറിയം റഷീദും , ഫൗസിയ ഹസ്സനും ജയിലിനുള്ളിൽ അതിക്രൂരമായാണ് പീഡിപ്പിക്കപ്പെട്ടത് . പോലീസുകാർ അവരോട് മോശമായി പെരുമാറി. അവസാനം രക്ഷപെട്ട് പുറത്തേക്ക് വന്നപ്പോൾ അവരോട് മൈത്രേയൻ പറഞ്ഞു,
‘മറിയം , നിങ്ങൾക്ക് നിയമനടപടി ആലോചിച്ച് കൂടെ.’
ദയനീയമായൊരു നോട്ടമായിരുന്നു ഉത്തരം. വൈകി കിട്ടുന്ന നീതിക്ക് മുമ്പിൽ കലഹങ്ങളില്ലാതെ നിന്ന് പോകുന്ന 2 പെണ്ണുങ്ങളോട് മലയാളം പെരുമാറിയത് എങ്ങനെയാണ്. മനോരമ എഴുതിപെരുപ്പിച്ച നുണകളുടെ അസ്ത്രം തുളച്ചത് അവരുടെ പ്രതീക്ഷകളിലാണ്.അവരുടെ രാജ്യം ഭൂപടത്തിൽ വലിയ വർണനകൾക്ക് ഇടം നൽകാത്തത് കൊണ്ട്, കേരളം രക്ഷപെട്ടു. ഒരു യൂറോപ്പ് കാരി ആയിരുന്നു അവരെങ്കിൽ കേരളം നഷ്ടപരിഹാരം കൊടുത്ത് ചരിത്രത്തിൽ രസമില്ലാത്തൊരു ചിത്രം വരക്കുമായിരുന്നു.
also read:ഐ.എസ്.ആർ.ഒ ചാരക്കേസിൽ കുറ്റവിമുക്തനായ ആൾ അന്തരിച്ചു
കുട്ടിക്ക് പഠിക്കാനായി ഒരു സ്കൂൾ തേടി വന്ന മറിയത്തെ പോലീസ് പിടിക്കുകയായിരുന്നു. പിന്നീട് റഷീദയുടെ കഥകളുണ്ടാക്കി, ശശികുമാറിൽ തുടങ്ങി നമ്പിയിൽ അവസാനിപ്പിക്കുകയായിരുന്നു പോലീസ്, എന്നാൽ കുറ്റക്കാരല്ല എന്ന് ഉറപ്പുണ്ടായിരുന്ന ചില ഉദ്യോഗസ്ഥരെ സംരക്ഷിച്ചു എന്ന പ്രശ്നത്തിലാണ് കരുണാകരൻ കളത്തിലേക്ക് വരുന്നത്, പിന്നീട് അത് സൂത്രത്തിൽ ഉപയോഗിക്കപ്പെട്ടു. നാല് ദിനരാത്രങ്ങള്‍, ഇരുപത് പൊലീസുകാര്‍, എന്റെ നഗ്‌ന ശരീരത്തിനുമുന്നില്‍ ഇങ്ങനെയായിരുന്നു വിവാദം സൃഷ്ടിച്ച് മറിയം റഷീദ വെളിപ്പെടുത്തിയത് എന്ന് സയീദ് അഭിയുടെ ഓർമ്മ കുറിപ്പിൽ പറയുന്നു.
തന്നെ ചാരക്കേസില്‍ കുടുക്കിയാല്‍ സ്ഥാനക്കയറ്റം ലഭിക്കുമെന്ന് വിജയന്‍ കരുതിയെന്നും . ഐ.ബി ഉദ്യോഗസ്ഥരും തന്നെ പീഡിപ്പിച്ചെന്നും എല്ലാവരുടേയും പേരുകള്‍ അറിയില്ലെന്നും മറിയം റഷീദ പറയുന്നു.
Post Your Comments